മദിച്ച മാമ്പൂമണം (പേർഷ്യക്കാരൻ )
This page was generated on May 4, 2024, 1:46 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2014
സംഗീതംരഞ്ജിത്ത് മേലപ്പാട്ട്
ഗാനരചനറഫീഖ് അഹമ്മദ്
ഗായകര്‍വിദ്യാധരൻ ,ജി ശ്രീറാം ,മണക്കാട് ഗോപൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍മുകേഷ് ,കൊച്ചുപ്രേമൻ
ഗാനത്തിന്റെ വരികള്‍
Last Modified: July 26 2014 04:36:46.

മദിച്ച മാമ്പൂമണം പരക്കും
മറന്നു പോയൊരു മകരക്കാറ്റിൽ....
മനസ്സു വീണ്ടും പറന്നു ചെന്നു
ആ കുന്നിൻ ചെരുവിൽ.....

മരുമണൽപരപ്പിലെ...ഓ...ഓ...ഓ...
മരുമണൽപരപ്പിലെ കനലിന്റെ കുടിലിലും
കുളിരുള്ളൊരോർമ്മ എൻ മലയാളം...
തൊടികളിൽ വഴികളിൽ...
തൊടികളിൽ വഴികളിൽ പുഴമണൽ വിരികളിൽ
മധുരമായ് കുറുകിയ കൗമാരം...
ഉം...പണ്ടു കണ്ട പല കനവുകളിൽ
ഒരു സ്വപ്നഭൂമിയുടെ നിഴലിളകി...
ഒ‌ഓ...പണ്ടു കണ്ട പല കനവുകളിൽ
ഒരു സ്വപ്നഭൂമിയുടെ നിഴലിളകി...
തങ്കത്തിങ്കൾത്തേരിലേറി ഒരു നാളിലാ-
കരയിലണയുമെന്ന നിനവിൽ...
(മരുമണൽപരപ്പിലെ....)

ഓമനയായ് അന്നു നട്ട പൂച്ചെടികൾ
പൂക്കളുമായ്‌ കായ്കളോടെ നിൽക്കുകയോ...
ഇന്നവയെ കണ്ടറിയാനായിടുമോ..
ഓർമ്മകളിൽ നൊമ്പരമായ് നീറിടുമോ....
ഓ...അന്തിവെയിൽ കായാനായ് നെഞ്ചിലൊരു പൂത്തുമ്പി
ചിന്തകളിൽ ആടുന്നൂ...ആതിരകൾ തേടുന്നു...
മഴയുടെ ലയം...വരുമിതു വഴി
കടലല നീന്തി....

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts