ഡാഫോഡിൽ പൂവേ (മംഗ്ലീഷ് )
This page was generated on June 20, 2024, 12:19 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2014
സംഗീതംഗോപി സുന്ദർ
ഗാനരചനബി കെ ഹരിനാരായണന്‍
ഗായകര്‍ഹരിചരൻ ശേഷാദ്രി ,ജ്യോത്സന രാധാകൃഷ്ണൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍മമ്മൂട്ടി ,കരോളിൻ ബെക്ക്
ഗാനത്തിന്റെ വരികള്‍
Last Modified: July 30 2014 05:30:48.

മാറ്റേറും മഴവിൽക്കൊടിയേ...
ചേലിൽ മാനം പൊഴിയും കനിയേ
മാറ്റേറും മഴവിൽക്കൊടിയേ...
എന്നും എന്നുള്ളിൽ നീയേ...

ഡാഫോഡിൽ പൂവേ...
വെണ്ണക്കല്ലിൻ ശില്പംപോലെ തീർത്തൊരോമൽ കവിതേ...
ഡാഫോഡിൽ പൂവേ...
വെള്ളിത്തിങ്കൾ താഴെ മണ്ണിൽ വന്നുദിച്ചൊരഴകേ
കണ്ണിമകൾ ചിമ്മിടാതെ നിന്നെ നോക്കി നിന്നതല്ലേ
മെയ്യുരുമ്മും നേരമുള്ളിൽ മിന്നലായ് നീ മാറിയില്ലേ...
മാറ്റേറും മഴവിൽക്കൊടിയേ...
ചേലിൽ മാനം പൊഴിയും കനിയേ
മാറ്റേറും മഴവിൽക്കൊടിയേ...
എന്നും എന്നുള്ളിൽ നീയേ...
ഡാഫോഡിൽ പൂവേ...
വെണ്ണക്കല്ലിൻ ശില്പംപോലെ തീർത്തൊരോമൽ കവിതേ...
ഡാഫോഡിൽ പൂവേ...
വെള്ളിത്തിങ്കൾ താഴെ മണ്ണിൽ വന്നുദിച്ചൊരഴകേ....

പലകുറിയെൻ മിഴികളിതാ....
മെഴുതിരിതൻ നാളങ്ങൾപോൽ തേടുന്നു നിന്നെ
വേനലിനുപോലും കുളിർ വെയിലിനും നറുനിലാവിൻ മണം
ചൂളമിടും ലൈലാക്കിനു മറുപടി ചിരിയുടെ ഈ മനമേറും-
മലകളിഗാനമൊഴുകിടുമീ വഴിയിലിനി നാമൊന്നായ്...
ഡാഫോഡിൽ പൂവേ...
വെണ്ണക്കല്ലിൻ ശില്പംപോലെ തീർത്തൊരോമൽ കവിതേ...
ഡാഫോഡിൽ പൂവേ...
വെള്ളിത്തിങ്കൾ താഴെ മണ്ണിൽ വന്നുദിച്ചൊരഴകേ....

ഒരു കനവിൻ ഒലീവിലയാൽ....
ഇരുമിഴിനീർ പുൽകുന്നു രാവാകുന്നു മെല്ലെ...
വാർമുടിയിലോടും വിരൽ പുണരുവാൻ പിടയുമൊന്നെൻ കരൾ
ഹൊഹോ...നിൻ നിഴലുപോലെന്നുടെ ഹൃദയവും വെറുതെയാളും
കടലേതുമൊഴികളിലോതുമഴകിതളേ പ്രണയമിതു നിൻ കാതിൽ...
ഡാഫോഡിൽ പൂവേ...
വെണ്ണക്കല്ലിൻ ശില്പംപോലെ തീർത്തൊരോമൽ കവിതേ...
ഡാഫോഡിൽ പൂവേ...
വെള്ളിത്തിങ്കൾ താഴെ മണ്ണിൽ വന്നുദിച്ചൊരഴകേ....
കണ്ണിമകൾ ചിമ്മിടാതെ നിന്നെ നോക്കി നിന്നതല്ലേ
മെയ്യുരുമ്മും നേരമുള്ളിൽ മിന്നലായ് നീ മാറിയില്ലേ...
മാറ്റേറും മഴവിൽക്കൊടിയേ...ഡാഫോഡിൽ പൂവേ...
ചേലിൽ മാനം പൊഴിയും കനിയേ...ഡാഫോഡിൽ പൂവേ...
മാറ്റേറും മഴവിൽക്കൊടിയേ...പൂവേ പൂവേ ഹേയ്
ഡാഫോഡിൽ പൂവേ...

 malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts