വിശദവിവരങ്ങള്‍ | |
വര്‍ഷം | 2014 |
സംഗീതം | ഗോപി സുന്ദർ |
ഗാനരചന | സന്തോഷ് വര്‍മ്മ |
ഗായകര്‍ | സാദിഖ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: March 03 2015 19:19:54.
സായിപ്പേ....അസ്‌ലാമു അലൈക്കും.... സായിപ്പേ സലാം..സലാം... സായിപ്പേ സലാം...സലാം.....(2) കൊച്ചോളം തഴുകുമ്പം കൊരിത്തരിക്കണ സുന്ദരി പെണ്ണാണു് കൊച്ചി ഒരു സുന്ദരി പെണ്ണാണു് കൊച്ചി... പറയാം ഞാൻ പടിഞ്ഞാട്ടു കണ്ണും നട്ടിരിക്കണ ആ പെണ്‍കിടാത്തിയെപ്പറ്റി.. സായ്പ്പേ ആ പെണ്‍കിടാത്തിയെപ്പറ്റി.... (കൊച്ചോളം തഴുകുമ്പം...) കറുത്തപൊന്നും തേടി വന്നോരിൽ ആരാരോ കല്യാണം ചെയ്തിട്ടു് പോയി ചെറുപ്പത്തിൽ കല്യാണം ചെയ്തിട്ടു് പോയി... കടലു് കടന്നോൻ തിരിച്ചുവരുന്നതും കാത്തിരിപ്പാണു മച്ചാത്തി കൊതിയോടെ കാത്തിരിപ്പാണു മച്ചാത്തി..... സായിപ്പേ സലാം..സലാം...സായിപ്പേ സലാം...സലാം.. സായിപ്പേ..സായിപ്പേ... വരുന്നോരും പോണോരും ഒരുപാടുണ്ടെന്നാലും കണ്ടു കിട്ടീട്ടില്ലയാളെ...ഇന്നോളം കണ്ടു കിട്ടീട്ടില്ലയാളേ.... അക്കരെ ചെന്നിട്ടാ ആളിനെ തേടീട്ടൊന്നിക്കരെ കൊണ്ടുപോരാമോ.. സായിപ്പേ ഇക്കരെ കൊണ്ടുപോരാമോ.... സായിപ്പേ സലാം..സലാം...സായിപ്പേ സലാം...സലാം സായിപ്പേ സലാം..സലാം...സായിപ്പേ സലാം...സലാം.... (കൊച്ചോളം തഴുകുമ്പം...)(2) |