പുലർമഞ്ഞു പെയ്തതോ (ഇനിയും എത്ര ദൂരം )
This page was generated on May 21, 2024, 6:39 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2014
സംഗീതംഷാജികുമാർ
ഗാനരചനഷാജികുമാർ
ഗായകര്‍ശ്രീകാന്ത് ഹരിഹരൻ ,എൽ പ്രമീള
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: August 01 2014 05:53:13.

പുലർമഞ്ഞു പെയ്തതോ....കുളിർ കാറ്റുണർന്നതോ....
അതു നീയറിഞ്ഞതോ....പറയാൻ മറന്നതോ....
ഇതു് നമ്മൾ തേടും മധുമാസമൊന്നിൽ വിരിയുന്ന പൂക്കളോ
പുലർമഞ്ഞു പെയ്തതോ....കുളിർ കാറ്റുണർന്നതോ....

അഞ്ചിക്കൊഞ്ചി....തെന്നിത്തെന്നി....
അഞ്ചിക്കൊഞ്ചി....തെന്നിത്തെന്നി എന്നെച്ചുറ്റിപ്പോകും കാറ്റി-
ന്നിന്നെന്താണിന്നെന്താണീ ഗന്ധം...(2)
എൻ മോഹവാടിയിലിന്നീ വിടരുന്ന പൂവിതിളെന്തേ
നിന്നെ നിറച്ചു ചിരിക്കേ...
മെല്ലെ മെല്ലെ അവനെന്റെ കവിൾ തഴുകി
പുലർമഞ്ഞു പെയ്തതോ....കുളിർ കാറ്റുണർന്നതോ....

മിന്നി ചിമ്മി...ചിമ്മിച്ചിമ്മി
മിന്നി ചിമ്മി...ചിമ്മിച്ചിമ്മി വാനിൻ മഞ്ചലേറും
താരക്കുഞ്ഞുങ്ങൾക്കെന്തേയീ തിളക്കം...(2)
തെളിനീലവാനിൽ നിന്നെ...ഒളിചിമ്മി നോക്കും നേരം
തളിർമേനി കണ്ടു മിഴിക്കേ....
കണ്ടു പൊന്നേ നിന്റെ കണ്ണിന്റെ പൊൻ തിളക്കം...

പുലർമഞ്ഞു പെയ്തതോ....കുളിർ കാറ്റുണർന്നതോ....
അതു നീയറിഞ്ഞതോ....പറയാൻ മറന്നതോ....
ഇതു് നമ്മൾ തേടും മധുമാസമൊന്നിൽ വിരിയുന്ന പൂക്കളോ
പുലർമഞ്ഞു പെയ്തതോ....കുളിർ കാറ്റുണർന്നതോ....

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts