കൊഴിയുവാൻ കഴിയാതെ (ജോൺ പോൾ വാതിൽ തുറക്കുന്നു )
This page was generated on April 29, 2024, 2:58 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2014
സംഗീതംഅനിയൻ എം സൈമൺ
ഗാനരചനകെ ജയകുമാര്‍
ഗായകര്‍വിജയ്‌ യേശുദാസ്‌
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ദീപക് പറമ്പോൾ ,സുദിപ് ജോഷി ,ശ്രുതി മേനോൻ ,ജയൻ ചേർത്തല
ഗാനത്തിന്റെ വരികള്‍
Last Modified: August 13 2014 04:20:07.

ഓ...ഓ...ഓ....
കൊഴിയുവാൻ കഴിയാതെയായ്
വിടപറയുവാൻ അരുതാതെയായ്...(2)
രമണീയമീ നിഴൽവീഥിയിൽ
നിറമാർന്നു നിൽക്കും നിന്നോർമ്മകൾ...(2)
കൊഴിയുവാൻ കഴിയാതെയായ്
വിടപറയുവാൻ അരുതാതെയായ്....

ഈ സ്നേഹഭാവുകമൗനമായ്
തൂമഞ്ഞു പൊഴിയും രജനിയിൽ...
സ്നേഹഭാവുകമൗനമായ്
തൂമഞ്ഞു പൊഴിയും രജനിയിൽ...
വിരിയുമാർദ്ര ദലങ്ങളിൽ...നിൻ
സ്മരണയെഴുതിയ കവിതകൾ...(2)
കൊഴിയുവാൻ കഴിയാതെയായ്
വിടപറയുവാൻ അരുതാതെയായ്....

ഈ ഹൃദയകലികകൾ നിറയുവാൻ
പ്രണയകൗമുദി വിരിയുമോ...
ഹൃദയകലികകൾ നിറയുവാൻ
പ്രണയകൗമുദി വിരിയുമോ...
ഇളകിയാടാൻ ഇലകളോടനു-
രാഗ ഗീതികൾ പാടുമോ...(2)
(കൊഴിയുവാൻ...)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts