സി‌ൻ‌ഡ്രല്ലാ ചന്തമേ (വില്ലാളിവീരന്‍ )
This page was generated on April 30, 2024, 2:17 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2014
സംഗീതംഎസ്‌ എ രാജ്‌കുമാര്‍
ഗാനരചനമുരുകൻ കാട്ടാക്കട ,റഫീഖ് അഹമ്മദ്
ഗായകര്‍കാർത്തിക്ക് ,റിമി ടോമി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ദിലീപ് ,നമിത പ്രമോദ്
ഗാനത്തിന്റെ വരികള്‍
Last Modified: August 31 2014 14:48:34.

ബുദ്ധം ശരണം ഗഛാമി
ധർമ്മം ശരണം ഗഛാമി
സംഘം ശരണം ഗഛാമി

സിൻഡ്രല്ലാ ചന്തമേ...ശിങ്കാരത്തേൻ കിണ്ണമേ
വെള്ളിവാൽ കണ്ണിലെ കള്ളൻ ഞാനല്ലേ...
കണ്ണിലെൻ കണ്ണിലെ കണ്ണിൻ കണ്ണിൻ ഉള്ളിലെ
കന്നിമാങ്കൊമ്പിലെ കള്ളൻ നീയല്ലേ...
പണ്ടത്തെ പാട്ടും പാടി പാടം കേറി പോരാം
മുന്നാഴി പൂവും താലിപ്പൊന്നും മേളം കൂടാം
എന്റെ നെഞ്ചിന്നുള്ളിൽ കൂടുംകൂട്ടി കൂടെ പോരില്ലേ....
ഹേയ് ഹരിത തരുണി ബാലേ...
ലാ ലസിത ഹസിത ശീലേ
ഏയ്‌ സ്മ‌രുതി സതതി മായാവിലോലേ...(2)
സിൻഡ്രെല്ലാ...സിൻഡ്രെല്ലാ...സിൻഡ്രെല്ലാ ചന്തമേ
(സിൻഡ്രല്ലാ ചന്തമേ...)

കാമിനി മേഘമേ...കാതരയാണു നീ
കനവിലെ കവിതയാണു നീ...ഓ യേ...
കാമുക വാനമേ...മാറുകയില്ലയെൻ
മനസ്സിലെ മധുരനൊമ്പരം...
മാനത്തും കണ്ടില്ല മണ്ണിലും കണ്ടില്ല
മാണിക്യ ചെമ്പഴുക്ക...
മാണിക്യ ചെമ്പഴുക്ക.....
താഴത്തും വന്നില്ല താംബൂലം തന്നില്ല
താമരപ്പൈങ്കിളിയേ....
വാക പൂത്ത പോലെ...പനിനീർ നിലാവു പോലെ
എന്റെ നെഞ്ചിന്നുള്ളിൽ കൂടുംകൂട്ടി കൂടെ പോരില്ലേ....ആ...
ഹേയ് ഹരിത തരുണി ബാലേ...
ലാ ലസിത ഹസിത ശീലേ
ഏയ്‌ സ്മ‌രുതി സതതി മായാവിലോലേ...
(സിൻഡ്രല്ലാ ചന്തമേ...)

ശ്രാവണ പഞ്ചമീ...നീയൊരു സുന്ദരി
ഞാനൊരു പ്രേമഭിക്ഷുകി...ഓ യേ...
ചോലമരത്തണൽ കീഴിലിരുന്നു നീ
മാമരമായ് തളിർത്തു ഞാൻ...ഓ യേ...
മാമരം കണ്ടില്ല മാനിനെ കണ്ടില്ല
മാരിമണിക്കിളിയേ...മാരിമണിക്കിളിയേ
മാരനും വന്നില്ല മാലയും തന്നില്ല
മാതളത്തേന്മൊഴിയേ....
നീ എന്റെമാത്രം എന്നും
ഞാൻ നിന്റെമാത്രം എന്നും
എന്റെ നെഞ്ചിന്നുള്ളിൽ കൂടുംകൂട്ടി കൂടെ പോരില്ലേ....
ഹേയ് ഹരിത തരുണി ബാലേ...
ലാ ലസിത ഹസിത ശീലേ
ഏയ്‌ സ്മ‌രുതി സതതി മായാവിലോലേ...
(സിൻഡ്രല്ലാ ചന്തമേ...)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts