കർണ്ണികാരതീരം (മമ്മിയുടെ സ്വന്തം അച്ചൂസ് )
This page was generated on July 27, 2024, 1:34 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2014
സംഗീതംടി എസ് ഭരത് ലാൽ
ഗാനരചനആലങ്കോട് ലീലാകൃഷ്ണൻ
ഗായകര്‍ജി വേണുഗോപാല്‍
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: September 05 2014 12:02:05.

കർണ്ണികാരതീരം വിണ്ണഴകിൽ ചന്ദ്രരാഗം
ചേർന്നലിഞ്ഞുവോ...
അന്തിമാനമേ നിൻ പത്മരാഗ കല്ലുകൊണ്ടൊരു
സ്വർഗ്ഗസോപാനം ഈ ഗ്രാമകേദാരം....
(കർണ്ണികാരതീരം....)

ചന്ദനപ്പുഴ പൊന്നല നെയ്യും കസവുതീരങ്ങൾ നീളേ
നിരനിരയായ് പൂത്തുലഞ്ഞു വാടാമലരായ്‌ സ്നേഹം
പൊൻകിനാവിനു കൂടുചമയ്ക്കാൻ
നമ്മളെത്തുമ്പോൾ മുന്നിൽ
നിറകതിരിൻ തൊങ്ങലിട്ടു വേലിപ്പൂവിൻ രാഗം
പൊൽക്കിടാവിനൂയലാടാൻ നാട്ടുമാവുകൾ
ഇതു ഹരിതഭൂവിൽ വീണമീട്ടും പ്രേമസംഗീതം...
(കർണ്ണികാരതീരം....)

നാഗപഞ്ചമി കിന്നരി ചാർത്തും ഹൃദയരാഗങ്ങൾ തോറും
പുതുമുളയായ് പീലി നീർത്തി മായാജീവിതമോഹം
ചൈത്രദേവത പുൽകിയുണർത്തും
പുളകഹർഷങ്ങൾ ചൂടി
തരുനിരകൾ പന്തലിട്ടു കാണാനീലിമയോളം
ഇന്ദ്രനീലമാല ചാർത്തും ശ്യാമതീരമേ
ഋതുഭരിതമാമീ ശാന്തിമന്ത്രം ജീവനിൽ ചേർക്കൂ...
(കർണ്ണികാരതീരം....)
 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts