വെയിൽ പോയാൽ (ഭയ്യാ ഭയ്യാ)
This page was generated on April 25, 2024, 2:54 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2014
സംഗീതംവിദ്യാസാഗര്‍
ഗാനരചനസന്തോഷ് വര്‍മ്മ
ഗായകര്‍മധു ബാലകൃഷ്ണൻ ,യാസിൻ നിസാർ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍കുഞ്ചാക്കോ ബോബൻ ,ബിജുമേനോൻ ,നിഷ അഗർവാൾ ,സുരാജ് വെഞ്ഞാറമൂട്
ഗാനത്തിന്റെ വരികള്‍
Last Modified: September 10 2014 10:51:53.

വെയിൽ പോയാൽ വെണ്ണിലാവില്ലേ...
കുയിൽ പോയാൽ പൂമയിലില്ലേ...
വെയിൽ പോയാൽ വെണ്ണിലാവില്ലേ...കുയിൽ പോയാൽ പൂമയിലില്ലേ...
ചില പെണ്ണിൻ നെഞ്ചോ കല്ല് അലിയില്ലല്ലോ തെല്ല്
ഇനി കണ്ണീരിനും സുല്ല് ചിരിയോടെ നീ ചൊല്ല്
നിന്റെ കൂടെപിറക്കാൻ കൂടെപ്പിറപ്പായ് കൂട്ടിനു ഞാനില്ലേ
ഭയ്യാ ഭയ്യാ മറന്നൊന്നു കൂടാം ഭയ്യാ...
ഏയ് ഭയ്യാ ഭയ്യാ തുറന്നൊന്നു പാടാം ഭയ്യാ...
വെയിൽ പോയാൽ വെണ്ണിലാവില്ലേ...കുയിൽ പോയാൽ പൂമയിലില്ലേ...

ആരാകിലും നോവു തോന്നുകില്ലേ...
നമ്മൾ ആശിച്ചപെണ്ണു പിരിഞ്ഞു നടന്നാലു്
നിൻ കൈകളിൽ വന്നു ചേരേണ്ടവൾ
വരും നിന്നെ തിരഞ്ഞിനി നേരമണഞ്ഞാലു്...
പെണ്ണെന്നാലെന്താ ഭായി ആണിന്റെ പ്രേമം കാണാൻ
കണ്ണില്ലാതാരോ തീർക്കും ബൊമ്മകളാണെന്നോ
അവർ തഞ്ചത്തിനൊപ്പം കിണ്ണം മറിക്കും കള്ളികളാണെന്നോ...
ഭയ്യാ ഭയ്യാ മറന്നൊന്നു കൂടാം ഭയ്യാ...
ഏയ് ഭയ്യാ ഭയ്യാ തുറന്നൊന്നു പാടാം ഭയ്യാ...
വെയിൽ പോയാൽ വെണ്ണിലാവില്ലേ...ആ...ആ...
കുയിൽ പോയാൽ പൂമയിലില്ലേ...ആ...ആ...

ഉണ്ടാവുമോ മണ്ണിലാരെങ്കിലും
പെണ്ണിന്നുള്ളിലിരിപ്പുകൾ മുമ്പേ അറിഞ്ഞോരു്...
എല്ലാരെയും തീർത്തൊരാൾക്കുപോലും
കഥയിന്നുമറിയില്ല നേരു പറഞ്ഞാലു്...
എന്താണീ പ്രേമം ഭായീ ആണിന്റെ ചങ്കിനു മാത്രം
വല്ലാതെ എന്നും കുന്നും ആളണ തീയാണോ...
അതു പെണ്മണിമാരിൽ കത്തിപ്പിടിക്കാനൊത്തിരി പാടാണോ...
ഭയ്യാ ഭയ്യാ മറന്നൊന്നു കൂടാം ഭയ്യാ...
ഏയ് ഭയ്യാ ഭയ്യാ തുറന്നൊന്നു പാടാം ഭയ്യാ...
(വെയിൽ പോയാൽ....)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts