വിശദവിവരങ്ങള്‍ | |
വര്‍ഷം | 2014 |
സംഗീതം | ടി എസ് ഭരത് ലാൽ |
ഗാനരചന | ആലങ്കോട് ലീലാകൃഷ്ണൻ |
ഗായകര്‍ | കെ എസ് ചിത്ര |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ഗായത്രി (ശ്രീധന്യ) ,ഊര്‍മ്മിള ഉണ്ണി ,മാസ്റ്റർ റെനിഷ് |
ഗാനത്തിന്റെ വരികള്‍ | |
Last Modified: October 03 2014 12:39:58.
മകനേ മായരുതേ നീ...ദൂരേ...മറയരുതേ നീ... ഏതേതോ മായാവർണ്ണങ്ങൾ ചൂടി പോരുമോ... വാശിയിലെന്മടിയേറാൻ... കരയാതൊരു മണിമുത്തായ് പോരൂ...തേന്മലരേ.... മകനേ മായരുതേ നീ... കരൾക്കാമ്പിലെങ്ങും കളിവീടു കൂട്ടി കരുമാടിക്കളിയാടുമുണ്ണി... കുളിരാങ്കുരുന്നേ...കണിമലരായി വിരിയുന്ന പുലരിക്കിനാവേ മിഴികൾ ബാഷ്പതടാകങ്ങളാകും ഉയിരേ നിൻ ചിരി തെളിയുമ്പോൾ ഓരോ ദിനവും തേടിയിരിക്കും നിറയും മിഴികൾ പൂട്ടാതെ നിൻ ചിരിയിൽ മദിക്കാതിരിക്കും...നിന്നമ്മ... മകനേ മായരുതേ നീ...ദൂരേ...മറയരുതേ നീ... ഏതേതോ മായാവർണ്ണങ്ങൾ ചൂടി പോരുമോ... വാശിയിലെന്മടിയേറാൻ... കരയാതൊരു മണിമുത്തായ് പോരൂ...തേന്മലരേ.... മകനേ മായരുതേ നീ... |