ശ്രീപദങ്ങൾ (ഞാന്‍ [സെൽഫ് പോർട്രൈറ്റ്] )
This page was generated on April 20, 2024, 3:59 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2014
സംഗീതംബിജിബാല്‍
ഗാനരചനറഫീഖ് അഹമ്മദ്
ഗായകര്‍കോട്ടക്കല്‍ മധു
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ദുൽഖർ സാൽമൻ
ഗാനത്തിന്റെ വരികള്‍
Last Modified: October 03 2014 12:44:33.

ആ...ആ...ആ....ആ....
ശ്രീപദങ്ങൾ മന്ദമന്ദം ഹൃദയശ്രീകോവിലിന്റെ
തിരുനട കടന്നെത്തും ഉഷഃസന്ധ്യയിൽ
നിറദീപദീപ്തികൂടാതകക്കണ്ണിൽ മനസ്വിനി
മമരൂപമൊരിക്കൽ നീ അറിഞ്ഞിരുന്നോ...
നവനവ ചിത്രലേഖാചതുരയാം നിശാദേവി
ചമയ്ക്കുന്ന സ്വപ്നചിത്രച്ചുരുളിനുള്ളിൽ
മറുജന്മകരകളിൽ യുഗങ്ങൾക്കുമുൻപൊരോർമ്മ-
ചിമിഴിലീ പ്രിയരൂപം പതിഞ്ഞിരുന്നോ...
വെറും മർത്ത്യമിഴികളാലഗോചരമനുരാഗ-
ലിപികളാലെഴുതിയ ഹൃദയകാവ്യം...
തുറക്കാത്ത മിഴികളിൽ ഒളിപ്പിച്ച രശ്മിയാൽ നീ
തുറക്കുകിൽ തിമിരാന്ധഹൃദയഗേഹം
മലിനമീ നടുമുറ്റം മനസ്സാകും ശംഖിലൂറും
ശുഭതീർത്ഥകണങ്ങളാൽ തളിച്ചാലും നീ...
ഇളംമഞ്ഞിൻ തുള്ളികളാലലംകൃതയാകുമോമൽ
പുലരിതൻ നറുപുഷ്പദലം കണക്കേ...
ധനുമാസനിലാവിന്റെ വളയണിക്കൈകളാലേ
ദശപുഷ്പം തിരയുന്ന കുളിരുപോലെ...
വരിക നീ മനസ്വിനി മമ ജന്മവീഥികളിൽ
ഇടംചേരാൻ അനുയാത്ര തുടർന്നു പോകാം.... 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts