ഇരുളിന്റെ (ഞാന്‍ [സെൽഫ് പോർട്രൈറ്റ്] )
This page was generated on May 7, 2024, 3:47 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2014
സംഗീതംബിജിബാല്‍
ഗാനരചനറഫീഖ് അഹമ്മദ്
ഗായകര്‍ബിജിബാല്‍
രാഗംലഭ്യമല്ല
അഭിനേതാക്കള്‍അനുമോള്‍
ഗാനത്തിന്റെ വരികള്‍
Last Modified: October 03 2014 12:42:54.

ഇരുളിന്റെ ഇടനാഴി തന്നിൽ ഒരേകാന്ത-
നിലവിളി മെല്ലെ പിടഞ്ഞുണർന്നൂ....
മറുപടിയില്ലാത്ത മുജ്ജന്മദുഃഖങ്ങ-
ളിരുവശം തോൾചേർന്നു വന്നണഞ്ഞൂ...
രുധിരനക്ഷത്രമേ പൊലിയുക നീ അന്ധ-
ഹൃദയ സമുദ്രത്തിരപ്പരപ്പിൽ...
പൊഴിയുക നീ നിശാപുഷ്പമേ
നിശ്ശബ്ദമറവികൾ തൻ നീലസാഗരത്തിൽ...
ഇവിടെ വെൺപ്രാവുകൾ ചിറകടിച്ചെത്തില്ല
വിരിയില്ല ശ്രീല വിഭാതതാരം....
ഇതു തമോഗർത്തം ഘനശ്യാമഭീകര-
നരകം ഇതിൽ നീ പൊലിഞ്ഞുപോകേ...
പിറവികൊള്ളാത്ത ബഹിശ്‌ചര പ്രാണന്റെ
വിഫലത ചുമലേറ്റി ഞാൻ നടപ്പൂ....
പഥികന്റെ ഏകാന്ത യാത്രയിൽ പിറകിലെ വ്യഥിതമാം
പദമുദ്ര മാഞ്ഞിടുന്നൂ....
നിഴലും പിരിഞ്ഞുപോയ്‌ ചിതയുടെ വെട്ടവും
കനലും പൊലിഞ്ഞു തമസ്സിലാണ്ടൂ....
ദുർ‌ന്നരകങ്ങളിൽ ചെന്നുവീഴും മുൻപീ
പുൽത്തലപ്പിൽ തങ്ങി നിൽക്കയല്ലോ..... 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts