ഒഴിവിടങ്ങളിൽ (ഞാന്‍ [സെൽഫ് പോർട്രൈറ്റ്] )
This page was generated on April 30, 2024, 10:11 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2014
സംഗീതംബിജിബാല്‍
ഗാനരചനറഫീഖ് അഹമ്മദ്
ഗായകര്‍കോട്ടക്കല്‍ മധു
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: October 03 2014 12:45:23.

ഒഴിവിടങ്ങളിൽ ഓർമ്മകൾ വെച്ചു ഞാൻ
പടിയിറങ്ങുന്നു ഈ ശൂന്യവേളയിൽ
പിറകെ വന്നു വിളിച്ചില്ലയെങ്കിലും
നയനരശ്മികളേറ്റു ഞാൻ പൊള്ളുന്നു....
അറിയുകില്ലെനിക്കിനിയും നടക്കേണ്ട
ദുരിത സങ്കല ദുർഗ്ഗമപാതകൾ...
അറിയുകില്ലെന്റെ യാതനാഭൂപടം
അറിവതൊന്നീ നിയോഗവും ദുഃഖവും...
അതി വിശുദ്ധമാണോമനേ നിൻ സ്നേഹ-
ഭരിതമാം സൗമ്യ സാമീപ്യസാന്ത്വനം
അതിനുമപ്പുറം അന്ധമാണെൻ‌ജന്മ-
സഹജവാസനാപാശങ്ങളത്രയും
എവിടെയെത്തുമെന്നറിയാത്ത യാത്രതൻ
അതിരുകൾ പോലുമന്തരാശ്രുക്കളാൽ
വിമലെ നീ വരച്ചിട്ടതാണെങ്കിലും
ഇനി മടങ്ങുവാനാവില്ലൊരിക്കലും...
തരിക നീ നിന്റെ നിശ്ശബ്ദസമ്മതം... 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts