മലയജ ഗന്ധം (നക്ഷത്രങ്ങള്‍ )
This page was generated on April 29, 2024, 6:32 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2014
സംഗീതംഎം ജി ശ്രീകുമാർ
ഗാനരചനവയലാർ ഗോപാലകൃഷ്ണൻ
ഗായകര്‍എം ജി ശ്രീകുമാർ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍കോഴിക്കോട് നാരായണൻ നായർ ,സച്ചിൻ ആനന്ദ് ,പൂജ ,മണിയൻപിള്ള രാജു
ഗാനത്തിന്റെ വരികള്‍
Last Modified: October 05 2014 09:38:17.

മലയജഗന്ധം തഴുകും വാർമുടി
ഇരുളിൽ തിങ്കൾ കല ചൂടി...(2)
സരളം ശ്രീപദ നടനം ചെയ്യുക
മമ മുന്നിൽ ശിവതനയേ...
മലയജഗന്ധം തഴുകും വാർമുടി
ഇരുളിൽ തിങ്കൾ കല ചൂടി...

കാഞ്ചീദാമം മണികൾ കിലുക്കി
കാമമുണർത്തും പൊന്നരയിൽ...(2)
നീരദമേഘം അണിയിക്കുന്നു
നീല പട്ടിൻ ഉടയാട...
മലയജഗന്ധം തഴുകും വാർമുടി
ഇരുളിൽ തിങ്കൾ കല ചൂടി...

ആദിമഹസ്സിൻ അംഗാരദ്യുതി
ഓളമുണർത്തും തിരുവുടലിൽ
ശാരദസന്ധ്യകൾ ചാർത്തിക്കുന്നു
ഓംകാരപ്പൊരുൾ ഇതൾമാല..
ആ...ആ...ആ...ആ...
മലയജഗന്ധം തഴുകും വാർമുടി
ഇരുളിൽ തിങ്കൾ കല ചൂടി...
സരളം ശ്രീപദ നടനം ചെയ്യുക
മമ മുന്നിൽ ശിവതനയേ...
മലയജഗന്ധം തഴുകും വാർമുടി
ഇരുളിൽ തിങ്കൾ കല ചൂടി...

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts