വിശദവിവരങ്ങള്‍ | |
വര്‍ഷം | 2014 |
സംഗീതം | ബാബുജി കോഴിക്കോട് |
ഗാനരചന | ഹസീന എസ് കാനം |
ഗായകര്‍ | നജീം അര്‍ഷാദ് ,അങ്കിത ദേവരാജ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | അനുശ്രീ ,ഹരികൃഷ്ണന് |
ഗാനത്തിന്റെ വരികള്‍ | |
Last Modified: November 11 2014 16:37:06.
നിറമെഴുതും പോലെ ഉള്ളാകേ.... നിൻ ചിരിമഴകൾ പൊഴിയും നേരം കണ്ണോരം കാണാൻ ഇന്നാരോ വിണ്ണോളം മോഹം പാകി നീയോ... ചെന്താമരയായ് എന്നിൽ വിടരുമ്പോഴും അലിയുന്നു താനേ നീയാരെന്നേ... എൻ പ്രണയം കൊഞ്ചും നെഞ്ചോരം നിറമെഴുതും പോലെ ഉള്ളാകേ.... നിൻ ചിരിമഴകൾ പൊഴിയും നേരം... പൂങ്കുയിലായ് എൻ കാതിൽ മൂളുമ്പോൾ മധുരാഗം സിരയിൽ മെല്ലെ ചേരുന്നു... കടലോളം കൊതിയുണ്ടെന്നഴകേ നിൻ തിരയെന്നിൽ തഴുകാനെന്നും തീരത്തിൽ.. മോഹക്കരയിൽ ഒരു നിറതോണിയായ് നിഴലേ തുഴയായ് ഇന്നു വന്നില്ലേ നീ... സന്ധ്യ പൂക്കുന്നു രാഗമേറുന്നു നീയറിഞ്ഞില്ലയോ.... ഇനിവരുമോ കാറ്റെന്നെ തഴുകാനായ് ഇടനെഞ്ചിൽ തുടിയായ് വീണ്ടും പാടാനായ്... ശ്രുതിമീട്ടാം തംബുരുവായ് ഇന്നരികെ മുരളികയിൽ ലയമായിന്നും പാടൂ നീ... ചാറ്റൽമഴയിൽ തുള്ളും മൊഴിമുത്തുമായ് കവിതേ മധുവായ് ഇന്നു് പെയ്യില്ലേ നീ... മേഘമൊഴിയുന്നു...ചില്ലപൂക്കുന്നു.... എന്നിൽ അലിയില്ലയോ..... നിറമെഴുതും പോലെ ഉള്ളാകേ.... നിൻ ചിരിമഴകൾ പൊഴിയും നേരം... |