അരിയവള്ളിക്കുടിലിൽ (അവൾ വന്നതിനു ശേഷം)
This page was generated on April 29, 2024, 10:16 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2015
സംഗീതംസന്തോഷ് രാജ്
ഗാനരചനമനീഷ് കുറുപ്പ്
ഗായകര്‍ഉണ്ണി മേനോന്‍
രാഗംലഭ്യമല്ല
അഭിനേതാക്കള്‍മനീഷ് കുറുപ്പ് ,ബേബി നയൻതാര ,റോഷിൻ ,കൊച്ചുപ്രേമൻ ,ജയൻ ചേർത്തല
ഗാനത്തിന്റെ വരികള്‍
Last Modified: November 07 2014 17:03:26.

അരിയവള്ളിക്കുടിലിലിന്നൊരു വടക്കൻ തെന്നൽ
പാട്ടുപാടി കൂട്ടുകൂടാൻ വിളിക്കും തെന്നൽ...
ആ...ആ...ആ....ആ...
അരിയവള്ളിക്കുടിലിലിന്നൊരു വടക്കൻ തെന്നൽ
പാട്ടുപാടി കൂട്ടുകൂടാൻ വിളിക്കും തെന്നൽ
അന്നു് വയലിലെ കിളികളും വളകിലുക്കം കേട്ടു...നിന്റെ
മിഴിയിലും മൊഴിയിലും മയക്കം പൂണ്ടു
ഞാനും മയക്കം പൂണ്ടു...
അന്നു് വയലിലെ കിളികളും വളകിലുക്കം കേട്ടു...നിന്റെ
മിഴിയിലും മൊഴിയിലും മയക്കം പൂണ്ടു
ഞാനും മയക്കം പൂണ്ടു...
അരിയവള്ളിക്കുടിലിലിന്നൊരു വടക്കൻ തെന്നൽ...

അരികിൽ നിന്നാൽ അഴകെഴും തേൻപുഴപോൽ എന്നും നീ
ചിരിച്ചുവെന്നാൽ കാതിലോതും കവിതകൾ പോലെ...(2)
നല്ല നാടൻ കഥയിലെ നായികയോ നീ
നാട്ടുനന്തുണിപ്പാട്ടിലെ ഈരടിയോ നീ...
പ്രിയ ദേവതേ ആരു നീ...
ഹൃദയവനിയിലെ മലരതോ...
ആരു നീയാരോ.....

പൂനിലാവൊളി വിതറിടും പൂർ‌ണ്ണേന്ദുവായി നീ
പ്രണയതന്ത്രിയിൽ തൊട്ടുണർത്തി മധുരസംഗീതം...(2)
എന്റെ മഴവിൽ കൂട്ടിലെ മേഘകന്യക നീ
എന്റെ കാണാക്കനവിലെ ദേവചാരുത നീ...
പ്രിയ ദൂതികേ ആരു നീ...
ഹൃദയവനിയിലെ മലരതോ...
ആരു നീയാരോ.....
(അരിയവള്ളിക്കുടിലിലിന്നൊരു....)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts