വേനലിൽ വിങ്ങിയോ (ഇലഞ്ഞിക്കാവ് പി ഒ)
This page was generated on April 29, 2024, 11:43 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2015
സംഗീതംകെ പാർത്ഥസാരഥി
ഗാനരചനരാജീവ് ആലുങ്കൽ
ഗായകര്‍മധു ബാലകൃഷ്ണൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍സലിം കുമാര്‍
ഗാനത്തിന്റെ വരികള്‍
Last Modified: November 07 2014 17:02:45.

വേനലിൽ വിങ്ങിയോ ഒരു കണ്ണീരിൻ പാടം
ഓർമ്മതൻ വേരുകൾ വെന്തുരുകും പാടം
ആരറിഞ്ഞു നേരിന്റെ സൂര്യഗാഥകൾ...
നീരുണങ്ങും ആത്മാവിൻ സ്നേഹഗീതികൾ...
അകലങ്ങളിൽ സത്യമേ മാഞ്ഞുവോ...
വേനലിൽ വിങ്ങിയോ ഒരു കണ്ണീരിൻ പാടം
ഓർമ്മതൻ വേരുകൾ വെന്തുരുകും പാടം...

കാലമേ നീ തീർക്കുന്നു കൈവിലങ്ങുകൾ
കൂരിരുട്ടിലാകുന്നു പൂത്ത പുലരികൾ...(2)
എണ്ണിയെണ്ണി ചേർത്തുവെച്ച മോഹമാകെയും
മണ്ണിനുള്ളിൽ വീണടിഞ്ഞ പൊയ്ക്കിനാവുകൾ
അകമെരിയും സ്മൃതികളുമായ്
അതുവഴിയലയുമി പഥികനു് പുനർജ്ജനിയോ...
വേനലിൽ വിങ്ങിയോ ഒരു കണ്ണീരിൻ പാടം
ഓർമ്മതൻ വേരുകൾ വെന്തുരുകും പാടം....

ചെങ്കനൽനിലം തന്നിൽ മൂകസാന്ദ്രമായ്
സങ്കടങ്ങൾ കോർക്കുന്നൂ ശ്യാമസന്ധ്യകൾ...(2)
നന്മകൊണ്ടു മേഞ്ഞൊരുക്കും ജന്മമേടയിൽ
നീതിതേടും വെൺപിറാവേ നൊന്തുതേങ്ങിയോ...
ഇതളിടുമീ നിനവുകളിൽ
ഇളവെയിലൊരു പുതുകഥയിനി എഴുതിടുമോ....
(വേനലിൽ വിങ്ങിയോ....)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts