ഉലകം വയലാക്കി [ഉലകുപാടം] (ജലാംശം )
This page was generated on April 24, 2024, 1:09 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2014
സംഗീതംജെമിനി ഉണ്ണികൃഷ്ണൻ
ഗാനരചനഅൻവർ അലി
ഗായകര്‍ജയചന്ദ്രൻ കടമ്പനാട് ,അനിഷ്യ ജോണ്‍ ,നിതിന്‍ രാജ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: October 27 2014 17:36:16.

ഉലകം വയലാക്കി വെട്ടം വിതച്ചോനേ...
സകല സ്ഥലം ജലോം കൃഷിഭൂമിയാക്യോനേ...
പകലോനേ...പുലയോനേ...ആയിരം കതിരോനേ..
പകലോളേ...പുലയോളേ...ആയിരം കതിരോളേ....
ഉലകം വയലാക്കി വെട്ടം വിതച്ചോരേ
സകല സ്ഥലം ജലോം കൃഷിഭൂമിയാക്യോരേ...
പകലോരേ...പുലയോരേ...ആയിരം കതിരോരേ..
പകലോരേ...പുലയോരേ...ആയിരം കനലോരേ....

കാലത്തിൻ കണ്ടത്തിൽ ഓർമ്മവിതച്ചോനേ
കാലത്തിൻ കണ്ടത്തിൽ ഓർമ്മവിതച്ചോനേ...
മഴയും മാമാരിയും
മറവിയും കൊയ്തോനേ...
പകലോനേ...പുലയോനേ...ആയിരം കതിരോനേ..
പകലോളേ...പുലയോളേ...ആയിരം കതിരോളേ....
പകലോരേ...പുലയോരേ...ആയിരം കതിരോരേ..
പകലോരേ...പുലയോരേ...ആയിരം കനലോരേ....

വെയിലുഴുതിട്ട നീലാകാശം മേലെ
വെള്ളം തേവിയ പുഞ്ച താഴെ
മേലേവിതച്ചൂ നക്ഷത്രങ്ങൾ
കീഴെ നെല്ലിൻ കനലൊളികൾ....
(വെയിലുഴുതിട്ട...)

കെട്ടിപ്പിടിച്ചു കിടന്നൂ മണ്ണു്
പൊട്ടിത്തഴച്ചു വളർന്നു ഞാറു്
കതിരിട്ടു ഞാറും കളയുമൊപ്പം
കതിരിട്ടു ഞാറും കളയുമൊപ്പം...

നേരം പോയ്‌ നേരവും നെറിയും പോയേ...
മഞ്ഞും മഴയും...വെയിലും പോയേ
കാലോം കണ്ടോം വിണ്ടുകീറി
കൊയ്തു നാം നെല്ല് പതിരൊപ്പം...

കട്ടവരമ്പിന്റെ പൊത്തു്...
ഞെട്ടിപ്പിടഞ്ഞൊരു പാമ്പു്...
കണ്ടോടീയെന്നൊരു ചാത്തൻ
കൊത്തിയെന്റച്ചോന്നു് തേയി...
(കട്ടവരമ്പിന്റെ...)
പറയെത്ര പൊലിയെത്ര പതമെത്ര നാനാരേ...
ഒരു തത്ത പല തത്ത പാടീ...
പറയെത്ര പൊലിയെത്ര പതമെത്ര നാനേരേ...
ഒരു തത്ത പല തത്ത പാടീ....
കൊടിയേതു് കാറ്റേതു് നിറമേതു് നിണമേതു്
പലവാളു് പലപാടു് വെട്ടി
കൊടിയേതു് കാറ്റേതു് നിറമേതു് നിണമേതു്
പലവാളു് പലപാടു് വെട്ടി...

ഇങ്ക്വിലാബ് സിന്ദാബാദ്...ഹോയ് ഹോയ്..
ഇങ്ക്വിലാബ് സിന്ദാബാദ്...ഹോയ് ഹോയ്...(2)

പയിക്കും നമ്മക്കു് പുഴക്കരീം
പൈക്കു് മോന്താൻ കരിക്കാടീം
ഇരുമ്പുവണ്ടി വരുന്നെടീ
കരിപ്പാടമെല്ലാം നെകന്നടീ..
(പയിക്കും...)(2)

കുളിപ്പിച്ചു നമ്മ കൊന്നച്ചോ
ഇരുപ്പുള്ളിച്ചിരി മണ്ണിനേം
ഇരിപ്പൂ പോയിട്ടൊരു ഞാറിൻ
തലപ്പുമില്ലച്ചോ നമ്പുവാൻ...

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts