താമരപ്പൂവിനു് (ആൾ‌രൂപങ്ങൾ)
This page was generated on April 25, 2024, 6:10 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2016
സംഗീതംജെമിനി ഉണ്ണികൃഷ്ണൻ
ഗാനരചനഡോ ഇന്ദ്രബാബു
ഗായകര്‍എം ജി ശ്രീകുമാർ ,ലൗലി ജനാർദ്ദനൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: January 27 2016 12:03:04.

താമരപ്പൂവിനു് താലി വാങ്ങാൻ വാ..
തുമ്പപ്പൂ കൊണ്ടൊരു മാല കോർക്കാൻ വാ...
താലിമാല ചാർത്തി മുത്താൻ വാ...
കൈതവരമ്പത്തു് കാറ്റുകൊള്ളാൻ വാ...
താലി വാങ്ങി വന്നേ...മാല വാങ്ങി വന്നേ...
താലി വാങ്ങി വന്നേ...മാല വാങ്ങി വന്നേ.....
താമരപ്പൂവിനു നാണം വന്നായേ...
ആ...ആ....ആ....
(താമരപ്പൂവിനു്....)

ചുണ്ടത്തെ തേനൂറും...ഓ...ഓ...ഓ...
ചുണ്ടത്തെ തേനൂറും..കള്ളക്കരിവണ്ടേ...
കാറ്റത്താടും പൂവിൻ കവിളിൽ മുത്തും വണ്ടേ...
കണ്ണിൽ കണ്ണിൽ നോക്കി കൺ കുളിർക്കെ കാണാൻ
മാരിവില്ലിൻ തേരിൽ മാനം കണ്ടു പാടാൻ...
കാർമുകിലിൻ കാറ്റു മുത്തിമുത്തി നാണം മഴയായി..
തന്താനാനേ തന്താനാനേ തന്താനാനേ നു
നന നന തന്താനാനേ തന്താനാനേ തന്താനാനേ നോ...
(താമരപ്പൂവിനു്....)

കാലിൽ കൊണ്ട മുള്ളിൽ....ആ...ആ...ആ...
കാലിൽ കൊണ്ട മുള്ളിൽ മിഴി കാണാതീരം കണ്ടേ...
തേൻവരിക്കക്കവിളിൽ നാണം പൂത്തുലഞ്ഞേ...
ചൂതമരക്കൊമ്പിൽ പുള്ളിക്കുയിൽ പാടി
ശഖുപുഷ്പക്കാവിൽ പാരിജാതം പൂത്തു
ഇളംകാറ്റിൽ മരം പെയ്തുതോർന്നു രാഗം മഴയായി...
തന്താനാനേ തന്താനാനേ തന്താനാനേ നു
തന തന തന്താനാനേ തന്താനാനേ തന്താനാനേ നോ...
(താമരപ്പൂവിനു്....)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts