തേന്മാവിൻ കൊമ്പിൽ (ആൾ‌രൂപങ്ങൾ)
This page was generated on March 29, 2024, 2:17 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2016
സംഗീതംജെമിനി ഉണ്ണികൃഷ്ണൻ
ഗാനരചനഡോ ഇന്ദ്രബാബു
ഗായകര്‍നജീം അര്‍ഷാദ് ,ശിവകാമി ശ്യാമപ്രസാദ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: November 05 2014 14:42:39.

തേന്മാവിൻ കൊമ്പിൽ ചന്ദ്രൻ പൂത്തു...
താരങ്ങൾ കണ്ണു ചിമ്മി നിന്നൂ...
മേളം കൊട്ടി താളം കൊട്ടി രാഗത്തേരിൽ വന്നതാരോ
നാടക വേദിയിതാ....
നേരമായീ നാടുണർത്താൻ...കാലമായീ വേദിയേറാൻ...
(തേന്മാവിൻ....)

കണ്വാശ്രമത്തിലെ കന്യക നീയോ
കണ്വന്റെ കണ്ണിലെ പൂർണ്ണിമയോ...
ആശ്രമമുറ്റത്തെ തേന്മാവ്‌ച്ചുവടിൽ
നാണിച്ചു നാണിച്ചു നില്പതെന്തേ...
താമരപൂത്തകുളത്തിൻ കുളിരിൽ
നീരാടി പൂനുള്ളാൻ പോരുമോ നീ...
ഇളവെയിൽ തഴുകിയ പരിഭവം ലാളിച്ചു
പാടും കുയിലിനു കൂട്ടു പോകാം
ഇതു നാടകം...ജീവിതം....
തങ്കവെയിൽ ചായും മാനം ദൂരെ ദൂരെയായ്...
(തേന്മാവിൻ....)

നീയൊന്നു കാണാൻ പോലും വന്നില്ല എന്നിട്ടും ഞാൻ
പ്രാർത്ഥിച്ചിരുന്നു രാവിൽ വരുമെന്നു് സ്വപ്നം കാണാൻ
മാനൊത്ത തേരും വന്നേ...മുറ്റത്തെ മുല്ലേം പൂത്തേ
മാൻപേട കാലിൽ മുത്തി...തോഴിമാർ താളം കൊട്ടി...
ആ...ആ....ആ...ആ...

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts