നീലക്കണ്ണുള്ള പെണ്ണേ (പേടിത്തൊണ്ടൻ )
This page was generated on April 27, 2024, 7:19 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2014
സംഗീതംഅജിത്‌ സുകുമാര്‍ ,കാഞ്ഞങ്ങാട്‌ രാമചന്ദ്രന്‍
ഗാനരചനഎ എസ് പ്രശാന്ത്‌ കൃഷ്ണന്‍ ,രമേശ്‌ കാവില്‍
ഗായകര്‍ലഭ്യമല്ല
രാഗംലഭ്യമല്ല
അഭിനേതാക്കള്‍സുരാജ് വെഞ്ഞാറമൂട് ,അനുശ്രീ ,മധുപാൽ
ഗാനത്തിന്റെ വരികള്‍
Last Modified: November 05 2014 14:42:39.

നീലക്കണ്ണുള്ള പെണ്ണേ ലൈലാ...
നീയെന്റെ ഖൽബിലെന്നും മയിലാ...
നീലക്കണ്ണുള്ള പെണ്ണേ ലൈലാ...
നീയെന്റെ ഖൽബിലെന്നും മയിലാ...
നിന്റെ മുടിച്ചുരുളിൽ മുകിലാ....
നീ നല്ല പെയ്ത്തു മൂളും കുയിലാ...
മാനിമ്പത്തേനാ മാടപ്പിറാവാ
മഞ്ഞവെയിലിൻ കസവാ...(2)
മുഹറനിലാവിട്ട മുന്തിയ ജോഹറു്
മുന്തിരിക്കണ്ണിലെ ചേലാ....
നീലക്കണ്ണുള്ള പെണ്ണേ ലൈലാ...
നീയെന്റെ ഖൽബിലെന്നും മയിലാ...

നിന്നോടെനിക്കെന്തു പിരിശം
നിന്നെ കാണാതിരുന്നാൽ അരിശം...(2)
നീയെന്റെ കണ്ണിൻ മുന്നിൽ അതൃപ്പം
നീയെന്റെ കണ്ണിൻ മുന്നിൽ അതൃപ്പം...
നീ കൊണ്ടു തന്നു പെണ്ണേ സുബർക്കം
മാരിപ്പളുങ്കാ നീലക്കരിമ്പാ
മാനത്തുദിക്കും കമറാ...
മൊഞ്ചത്തിപ്പെണ്ണേ നീയെന്നും എന്റെ
നെഞ്ചത്തസർമുല്ലപ്പൂവാ...
നീലക്കണ്ണുള്ള പെണ്ണേ ലൈലാ...
നീയെന്റെ ഖൽബിലെന്നും മയിലാ...

പുന്നാരമോതിടും പൂങ്കാറ്റാ...
പൊന്നേതിലും ചേരും മാറ്റാ...(2)
മിന്നും കഹിദിൽ വന്ന ശംസാ
മിന്നും കഹിദിൽ വന്ന ശംസാ...
എന്നും കിനാവു തന്ന മുത്താ...
മുക്കുറ്റിപ്പൂവാ മൂക്കുത്തിക്കല്ലാ
മുല്ല നിലാവുറുമാലാ...
മെത്ത വിരിച്ചിട്ടു മോഹം പുതപ്പിച്ചു
മെല്ലെയുറക്കും ഗസലാ...
(നീലക്കണ്ണുള്ള....)
 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts