അക്കുത്തിക്കുത്തു് (പേടിത്തൊണ്ടൻ )
This page was generated on May 1, 2024, 1:24 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2014
സംഗീതംഅജിത്‌ സുകുമാര്‍ ,കാഞ്ഞങ്ങാട്‌ രാമചന്ദ്രന്‍
ഗാനരചനഎ എസ് പ്രശാന്ത്‌ കൃഷ്ണന്‍ ,രമേശ്‌ കാവില്‍
ഗായകര്‍ലഭ്യമല്ല
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: November 05 2014 14:41:40.

അക്കുത്തിക്കുത്താനവരിങ്കുത്തക്കരെ മല കയറാം
ചക്കരമാവിൻ ചോട്ടിലിരുന്നു് ചറപറ കഥ പറയാം
മുക്കിളിയിട്ടു കുളിക്കാം മുന്നാഴി കുളിരേറ്റാം
അക്കം പൊന്നക്കം തൊട്ടുണരട്ടെ കളിമുറ്റം...
(അക്കുത്തിക്കു....)

പൊൻനൂലിൽ പട്ടംകെട്ടി ചെമ്മാനത്തേക്കു പറത്താം
കണ്ണാരം പൊത്തി കളിയാടാം....(2)
അപ്പൂപ്പൻതാടി കണക്കേ ആലോലം കാറ്റിൽ തെന്നാം
ആകാശച്ചെരുവിൽ ചേക്കേറാം
അരിയൊരു പറവകളായിനിയിനി ചിരിയുടെ പൂത്തിരിയായിനിയിനി
ആകാശച്ചെരുവിൽ ചേക്കേറാം...

മുത്തോലപ്പന്തലു് കെട്ടി മഞ്ചാടി ചോറു വിളമ്പി
ചങ്ങാതിക്കല്യാണം കൂടാം...(2)
അഞ്ഞാഴി തേനും ഞൊട്ടി അണ്ണാറക്കണ്ണൻ വന്നോ-
രക്കൊമ്പത്തിക്കൊമ്പത്താടാം....
അരിയൊരു പറവകളായിനിയിനി ചിരിയുടെ പൂത്തിരിയായിനിയിനി
ആകാശച്ചെരുവിൽ ചേക്കേറാം...
(അക്കുത്തിക്കു....)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts