പുത്തനിലഞ്ഞിക്കു് (മൈലാഞ്ചി മൊഞ്ചുള്ള വീട് )
This page was generated on June 20, 2024, 9:04 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2014
സംഗീതംഅഫ്സല്‍ യൂസഫ്
ഗാനരചനറഫീഖ് അഹമ്മദ്
ഗായകര്‍ഹരിചരൻ ശേഷാദ്രി ,രാധിക നാരായണൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: November 06 2014 06:02:56.

പുത്തനിലഞ്ഞിക്കു് പൂ വിരിഞ്ഞേ...
മുറ്റത്തെ മുല്ലയ്ക്കും പൂ നിറഞ്ഞേ...
നാളെ ഈ പെണ്ണിൻ കല്യാണമല്ലേ...മൊഞ്ചത്തി
മാണിക്യകണ്ണാളേ...റങ്കിൻ താമരപ്പൂന്തേനേ...
താഴത്തു നോക്കാതെ നിന്റെ പൂമിഴി പൂട്ടാതെ...
കണ്ണാടിക്കവിളിലെ മാതളപ്പൂ ചോദിക്കാൻ
മൈലാഞ്ചി തോപ്പിലിന്നാ മാരൻ വന്നൂ തേനാളേ
മാണിക്യകണ്ണാളേ...റങ്കിൻ താമരപ്പൂന്തേനേ...
താഴത്തു നോക്കാതെ നിന്റെ പൂമിഴി പൂട്ടാതെ...
(പുത്തനിലഞ്ഞിക്കു്...)

കഞ്ചകപ്പൂമാരനെ കാണാൻ നെഞ്ചുലഞ്ഞു നിന്നു നീ...
കള്ളനവനൊന്നു വന്നാലോ തണ്ടൊടിഞ്ഞ താമര
താനേ പൂ ചൊരിയും ചെമ്പകപ്പൂന്തോപ്പിനുള്ളിൽ
രാവിൽ വന്നണയും പനിമതി പാലൊളി നീ...
ഓ...നാളെ നിന്നറയിൽ കുളിർകാറ്റോടി വരും
കൂടെ പൂങ്കുയിലിൻ ഈണം തേടി വരും
മറിമാനേ...ഇളമാനേ...മണിമുത്തേ വരു പൊന്നേ തേനേ...
മാണിക്യകണ്ണാളേ...റങ്കിൻ താമരപ്പൂന്തേനേ...
താഴത്തു നോക്കാതെ നിന്റെ പൂമിഴി പൂട്ടാതെ...
(പുത്തനിലഞ്ഞിക്കു്...)

ഏഴുനിലപന്തലിനുള്ളിൽ കേഴമാനായ് ചെല്ലു നീ
ഖൽബിലുള്ള കറുക നൽകാനായ് നിന്നരികിൽ വന്നൊരാൾ
പീലിക്കാർമുടിയിൽ കസവണിമക്കനയോ
ഏറും പൂതികളോ കളിചിരി ഇക്കിളിയോ..
ഓ നാളെ നിന്നരികിൽ കനവിൻ തോണി വരും
ഓരോ കുമ്പിളിലും ഏറെ തേൻ നിറയും
മറിമാനേ...ഇളമാനേ...മണിമുത്തേ വരു പൊന്നേ തേനേ...
മാണിക്യകണ്ണാളേ...റങ്കിൻ താമരപ്പൂന്തേനേ...
താഴത്തു നോക്കാതെ നിന്റെ പൂമിഴി പൂട്ടാതെ...
(പുത്തനിലഞ്ഞിക്കു്...)

 malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts