ഇളംകാറ്റ് (മഷിത്തണ്ട് )
This page was generated on May 4, 2024, 10:45 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2015
സംഗീതംജിന്റോ ജോൺ
ഗാനരചനജയകുമാര്‍ ചെങ്ങമനാട്
ഗായകര്‍സുമി സണ്ണി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍സീമ ജി നായർ
ഗാനത്തിന്റെ വരികള്‍
Last Modified: November 18 2014 19:28:05.
ഇളംകാറ്റു വന്നു കരളില്‍ തൊടുന്ന പോലെ
മുളങ്കാട് താരാട്ടായ് തൊട്ടിലായ്
വെയില്‍ കോരി വീണ മലര്‍വാടി പൂങ്കിനാവില്‍
മഴച്ചാറ്റല്‍ കൊണ്ടു കുളിര്‍ ചൂടി ആര്‍ദ്രമായി
(ഇളംകാറ്റു വന്നു...)

അറിയാതെ തന്ത്രി ശ്രുതി മീട്ടി അത്മയാനം
മധു മോഹരാഗസുധ തൂകി നിന്നിടുന്നു..(2)
കുയില്‍ നാദമാര്‍ന്നു നദി പാടി സ്നേഹഗീതം
അതിലൂയലാടി മനസ്സെന്ന മോഹവല്ലി..(2)
(ഇളംകാറ്റു വന്നു...)

മഴ മാഞ്ഞുപോയ് വെയില്‍ ചാഞ്ഞുവീണ വഴിയില്‍
പൊരുള്‍ തേടി നിന്നു കനല്‍ കയ്യിലേന്തി കാലം..(2)
ഇരുളേറിടാതെ മിഴി നട്ടു സൂര്യബിംബം
മൊഴി വറ്റിടാത്ത തണലായി മാതൃജന്മം..(2)
(ഇളംകാറ്റു വന്നു...)


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts