മനസ്സൊരു മഷിത്തണ്ട് (മഷിത്തണ്ട് )
This page was generated on April 27, 2024, 7:09 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2015
സംഗീതംജിന്റോ ജോൺ
ഗാനരചനജയകുമാര്‍ ചെങ്ങമനാട്
ഗായകര്‍സുരേഷ് ഗോപി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: November 18 2014 19:28:51.
മനസ്സൊരു മഷിത്തണ്ട്
ഈ മനസ്സൊരു മഷിത്തണ്ട്
നേരുകളുണരും നന്മകള്‍ പകരും
അക്ഷരതെറ്റുകള്‍ മായ്ക്കും കിളിച്ചുണ്ട്
മോഹത്തിന്‍ പൂച്ചെണ്ട്‌
സ്നേഹഗീതത്തിന്‍ മൊഴിച്ചിന്ത്
മനസ്സൊരു മഷിത്തണ്ട്
ഈ മനസ്സൊരു മഷിത്തണ്ട്

മായാത്ത ഓര്‍മ്മകള്‍ ഓളങ്ങള്‍ നെയ്യും
ബാല്യ കൌമാര കടവില്‍
മായാത്ത ഓര്‍മ്മകള്‍ ഓളങ്ങള്‍ നെയ്യും
ബാല്യ കൌമാര കടവില്‍
കളിവഞ്ചി പായിച്ച് കൈത്താളം ചാര്‍ത്തിച്ച്
തുള്ളി കളിച്ചൊരു മനസ്സു ഈ
മനസ്സൊരു മഷിത്തണ്ട്
മനസ്സൊരു മഷിത്തണ്ട്
ഈ മനസ്സൊരു മഷിത്തണ്ട്

കാണാത്ത കാഴ്ചകള്‍ കോലങ്ങള്‍ എഴുതും
കാലത്തിന്‍ കല്പ്പടവോരത്ത്
കാണാത്ത കാഴ്ചകള്‍ കോലങ്ങള്‍ എഴുതും
കാലത്തിന്‍ കല്പ്പടവോരത്ത്
കൊത്തങ്കല്ലാടിയ കുപ്പിവളച്ചിരി
പൊട്ടി വിടര്‍ന്നൊരു മനസ്സു ഈ
മനസ്സൊരു മഷിത്തണ്ട്

മനസ്സൊരു മഷിത്തണ്ട്
ഈ മനസ്സൊരു മഷിത്തണ്ട്
നേരുകളുണരും നന്മകള്‍ പകരും
അക്ഷരതെറ്റുകള്‍ മായ്ക്കും കിളിച്ചുണ്ട്
മോഹത്തിന്‍ പൂച്ചെണ്ട്‌
സ്നേഹഗീതത്തിന്‍ മൊഴിച്ചിന്ത്
മനസ്സൊരു മഷിത്തണ്ട്
ഈ മനസ്സൊരു മഷിത്തണ്ട്

 


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts