ശിവനാമ ജപലയ (നക്ഷത്രങ്ങള്‍ )
This page was generated on May 2, 2024, 11:49 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2014
സംഗീതംഎം ജി ശ്രീകുമാർ
ഗാനരചനസുധാംശു
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: January 21 2015 17:08:37.

ഓം...ഓം...ഓം....
ശിവനാമ ജപലയ മന്ത്രം
ധനിസനി ധനിധപ മാധ
ഭവമായ ഹരശുഭ ഗീതം
ധനിസനി ധനിധപ മാഗ
ശതകോടി അവിസമ രൂപം
ധനിസനി ധനിധപ മാധ
അകതാരിൽ അനിതര മോദം
ധനിസനി ധനിധപ മാഗ
തവ ഭാവം...മിഴികളിൽ
തവ നാദം...മൊഴികളിൽ
ശ്രുതിസാരം..പ്രണവം അമൃതം...

നമഃശിവായ നമഃശിവായ നമഃശിവായ പാഹിമാം
നമഃശിവായ നമഃശിവായ നമഃശിവായ പാഹിമാം...

മെഴുതിരിതൻ നാളം ഇരുളിനെ അകറ്റി
വചനങ്ങൾ ആത്മാവിൻ മിഴികളെ ഉണർത്തി
കനിവിനു തിരുമുന്നിൽ കേഴുന്ന നേരം നിൻ
അലിവിൻ കുളിർതെന്നൽ തഴുകുന്നു നാഥാ...

അള്ളാഹു അക്ബർ അള്ളാഹു അക്ബർ...
ലാ ഇലാഹ് ഇല്ലള്ളാഹ്
മുഹമ്മദ് റസൂലുള്ളാഹ്...

സുബഹിൻ കിളിനാദം അഹദോനെ വാഴ്ത്തി
സൂറത്തൊരിശലായി മരുക്കാറ്റു മൂളി
കമറൊളിയും നീയേ...ബഹറഴകും നീയേ..
എകാശ്രയമാകും എൻ സുബ്ഹാനേ...
(ശിവനാമ ജപലയ...)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts