അമ്പിളിക്കിണ്ണത്തിൽ (ലോകാസമസ്താ )
This page was generated on March 29, 2024, 11:57 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2015
സംഗീതംപ്രേംകുമാർ ബോംബേ
ഗാനരചനയൂസഫലി കേച്ചേരി
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: January 10 2015 19:06:22.
അമ്പിളിക്കിണ്ണത്തില്‍ മഞ്ജരിയോ
ആരോമലാളെ നിന്‍ പുഞ്ചിരിയോ
അമ്പിളിക്കിണ്ണത്തില്‍ മഞ്ജരിയോ
ആരോമലാളെ നിന്‍ പുഞ്ചിരിയോ
വരവര്‍ണിനി നിന്‍ ലോചനങ്ങള്‍
വരവര്‍ണിനി നിന്‍ ലോചനങ്ങള്‍
വാനിനു നീലിമ കടം കൊടുത്തോ
അമ്പിളിക്കിണ്ണത്തില്‍ മഞ്ജരിയോ
ആരോമലാളെ നിന്‍ പുഞ്ചിരിയോ

താമരക്കുളത്തിലെ പൂന്തേന്‍ നുകരുമ്പോള്‍
കാമുകന്‍ മധുപന്‍ പതുക്കെ മൂളുന്നു
താമരക്കുളത്തിലെ പൂന്തേന്‍ നുകരുമ്പോള്‍
കാമുകന്‍ മധുപന്‍ പതുക്കെ മൂളുന്നു
സുന്ദരിപ്പൂവേ നീ എന്റേതല്ലേ..
സുന്ദരിപ്പൂവേ നീ എന്റേതല്ലേ..
എന്റേതു മാത്രമല്ലേ....

അമ്പിളിക്കിണ്ണത്തില്‍ മഞ്ജരിയോ
ആരോമലാളെ നിന്‍ പുഞ്ചിരിയോ
വരവര്‍ണിനി നിന്‍ ലോചനങ്ങള്‍
വരവര്‍ണിനി നിന്‍ ലോചനങ്ങള്‍
വാനിനു നീലിമ കടം കൊടുത്തോ
അമ്പിളിക്കിണ്ണത്തില്‍ മഞ്ജരിയോ
ആരോമലാളെ നിന്‍ പുഞ്ചിരിയോ



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts