കുകുകുക്കൂ (ആമയും മുയലും )
This page was generated on April 28, 2024, 8:39 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2014
സംഗീതംഎം ജി ശ്രീകുമാർ
ഗാനരചനരാജീവ് ആലുങ്കൽ
ഗായകര്‍എം ജി ശ്രീകുമാർ ,നയന
രാഗംമായാമാളവഗൗള
അഭിനേതാക്കള്‍ജയസൂര്യ ,കെ പി എ സി ലളിത ,പിയ ബാജ്പായ് ,എസ് അംബിക
ഗാനത്തിന്റെ വരികള്‍
Last Modified: December 21 2014 05:56:40.


കുകുകുക്കൂ കുഴലൂതും കുനുകുരുവി
കുകുകുക്കൂ കുലവാഴ കൂമ്പഴകി
കുകുകുക്കൂ കുഴലൂതും കുനുകുരുവി
കുകുകുക്കൂ കുലവാഴ കൂമ്പഴകി
കുകുകുക്കൂ മഴമേഘ കുളിരരുവി
കുകുകുക്കൂ മലര്‍മാസ പൊന്നലരി
താമര പെണ്മണി കല്യാണമായ്‌
തൂമിഴി താരകള്‍ക്കാനന്ദമായ്‌
അടി നീ... പൂങ്കുരവക്കുളിരില്‍ കുറുകും കുറുമൊഴിയേ
കുകുകുക്കൂ കുഴലൂതും കുനുകുരുവി
കുകുകുക്കൂ കുലവാഴ കൂമ്പഴകി

കന്നിപ്പെണ്ണിനുള്ളിനുള്ളില്‍ പൂവാസം
മിന്നിത്തെന്നും മാരിപ്പൂവാല്‍ പൂണാരം
തങ്കം തോല്‍ക്കും തമിഴില്‍ പേശും സിങ്കാരം
താളം കൊട്ടാന്‍ തകിലും തന്നേ തൈപ്പൂയം
മുടിയില്‍ തിരുകാന്‍ വെണ്‍മന്ദാരം
മുകിലിന്‍ ചിമിഴില്‍ പൊന്‍ സിന്ദൂരം
പുലരിപ്പടവില്‍ പുടവക്കസവും
കാല്‍ത്തളയും വളയും തരുമോ ഇളവെയിലേ
കുകുകുക്കൂ കുഴലൂതും കുനുകുരുവി
കുകുകുക്കൂ കുലവാഴ കൂമ്പഴകി

ദേവ ദേവ കലയാമി തേ ചരണാംബുജ സേവനം
ദേവ ദേവ കലയാമി തേ...

ഗൌളിപ്പാടിക്കരയില്‍ വേളി തേനൂട്ട്
കാളിക്കാവില്‍ ഇളനീര്‍ കൊണ്ടേ ചാന്താട്ട്
പേരേറുന്ന ദേവര്‍ക്കിന്നാണാറാട്ട്
താലിച്ചേലില്‍ നീലപ്പട്ടം മേലോട്ട്
അരയാലില പോല്‍ നീ ആലോലം
അഴകായിളകും ഈ രാവോരം
കറുകത്തളിരേ മിഴികള്‍ എഴുതാന്‍
കാര്‍മുകിലിന്‍ മഷിയും തനിയേ പൊഴിയുകയായ്

കുകുകുക്കൂ കുഴലൂതും കുനുകുരുവി
കുകുകുക്കൂ കുലവാഴ കൂമ്പഴകി
താമര പെണ്മണി കല്യാണമായ്‌
തൂമിഴി താരകള്‍ക്കാനന്ദമായ്‌
അടി നീ... പൂങ്കുരവക്കുളിരില്‍ കുറുകും കുറുമൊഴിയേ
കുകുകുക്കൂ...
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts