മഞ്ഞുപെയ്യൂമീ (മിലി )
This page was generated on April 27, 2024, 6:30 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2015
സംഗീതംഗോപി സുന്ദർ
ഗാനരചനബി കെ ഹരിനാരായണന്‍
ഗായകര്‍നജീം അര്‍ഷാദ് ,മൃദുല വാര്യർ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍നിവിന്‍ പോളി ,അമല പോൾ
ഗാനത്തിന്റെ വരികള്‍
Last Modified: January 02 2015 06:53:33.

മഞ്ഞു പെയ്യുമീ വാക്കിലും നോക്കിലും
പൊന്നുഷസ്സിതാ വന്നിതെൻ വാതിലിൽ...(2)
വിരിഞ്ഞ മലരായ്...തരുന്ന ചിരിയിൽ
പുതിയ കനവായ്...പകർന്ന മൊഴിയിൽ
എന്നെ തലോടിടുന്ന തെന്നലായി നീയേ...
മഞ്ഞു പെയ്യുമീ വാക്കിലും നോക്കിലും
പൊന്നുഷസ്സിതാ വന്നിതെൻ വാതിലിൽ....

ആ...ആ....ആ...
ആദ്യമായ് കണ്ടു നിൻ മിഴിയിലെന്നെ
ഏകയായ് നീങ്ങുമെൻ വഴികളിൽ ഞാൻ...
ഹൃദയമോ...ശലഭമായ്
പുതുമഴയായ് വേനലിൽ നീ...
മഞ്ഞു പെയ്യുമീ വാക്കിലും നോക്കിലും....ഹോയ്
പൊന്നുഷസ്സിതാ വന്നിതെൻ വാതിലിൽ....

മൂകമായ് തോന്നിടും നിമിഷമേതോ
രാഗമായ് മാറിയെൻ നിനവുകളിൽ...
കുസൃതിയായ്...അരികെ നീ...
നറുചിരിയേകി നിന്ന നേരം
മഞ്ഞു പെയ്യുമീ വാക്കിലും നോക്കിലും....ഹോയ്
പൊന്നുഷസ്സിതാ വന്നിതെൻ വാതിലിൽ....

മഞ്ഞു പെയ്യുമീ വാക്കിലും നോക്കിലും....ഹോയ്
പൊന്നുഷസ്സിതാ വന്നിതെൻ വാതിലിൽ...
വിരിഞ്ഞ മലരായ്...തരുന്ന ചിരിയിൽ
പുതിയ കനവായ്...പകർന്ന മൊഴിയിൽ
എന്നെ തലോടിടുന്ന തെന്നലായി നീയേ...
മഞ്ഞു പെയ്യുമീ വാക്കിലും നോക്കിലും....ഹോയ്
പൊന്നുഷസ്സിതാ വന്നിതെൻ വാതിലിൽ....

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts