കവിള്‍ ആപ്പിളൊത്തവര് (മറിയം മുക്ക് )
This page was generated on April 27, 2024, 8:56 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2015
സംഗീതംവിദ്യാസാഗര്‍
ഗാനരചനസന്തോഷ് വര്‍മ്മ
ഗായകര്‍കാവാലം ശ്രീകുമാർ ,നജീം അര്‍ഷാദ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ഫഹദ് ഫാസില്‍ ,മനോജ് കെ ജയൻ ,ജോയ് മാത്യു
ഗാനത്തിന്റെ വരികള്‍
Last Modified: January 20 2015 15:32:37.
കവിള്‍ ആപ്പിള്‍ ഒത്തവര് മിഴി ഗോട്ടിയൊത്തവര്....
കവിള്‍ ആപ്പിള്‍ ഒത്തവര് മിഴി ഗോട്ടിയൊത്തവര്.....
കളി ചീട്ടു കുത്തിലെ ഫോട്ടം പോലത്തെ കൂട്ടരെത്തിയെടാ...
കളി ചീട്ടു കുത്തിലെ ഫോട്ടം പോലത്തെ കൂട്ടരെത്തിയെടാ...
പണ്ട് പറങ്കി കപ്പലില് പട കൂട്ടി വന്നവര്
പണ്ട് പറങ്കി കപ്പലില് പട കൂട്ടി വന്നവര്
പട പാടെ വിട്ടിട്ട് മറിയം മുക്കിന്റെ മടിയില്‍ തങ്ങിയെടാ...
പട പാടെ വിട്ടിട്ട് മറിയം മുക്കിന്റെ മടിയില്‍ തങ്ങിയെടാ...

കവിള്‍ ആപ്പിള്‍ ഒത്തവര് മിഴി ഗോട്ടിയൊത്തവര്...
കവിള്‍ ആപ്പിള്‍ ഒത്തവര് മിഴി ഗോട്ടിയൊത്തവര്....
കളി ചീട്ടു കുത്തിലെ ഫോട്ടം പോലത്തെ കൂട്ടരെത്തിയെടാ...

കരയ്ക്കു കോട്ട വെച്ച സായിപ്പ്‌
പടയ്ക്കു പേര് കേട്ട സായിപ്പ്‌
തുപ്പാക്കി താഴെ വെച്ചതാരുടെ
കയ്യൂക്കിന്‍ മുന്‍പിലല്ല ജോസഫേ
തിളക്കമുള്ള സ്വര്‍ണ്ണമീനുകള്‍
തുടിച്ചു തുള്ളിടിന്നൊരാഴി പോല്‍
കിനാക്കള്‍ നീന്തിടുന്ന കണ്ണുമായ്
ഒരുത്തി നിന്നിരുന്നു മോസസേ
കടലിന്റെ പൊന്നാണ് കറുകറുത്ത മുത്താണ്
അവള്‍ കണവന്‍ വരുന്ന വരവും തിരഞ്ഞ് നിന്ന നിപ്പാണ്
കടക്കണ്ണു കണ്ടാവാം ചിരിച്ചേലു കണ്ടാവാം
ആ പറങ്കി തലവനുയിര്‍ കുളിരണിഞ്ഞതന്നാണ്
കഥ അവനറിഞ്ഞില്ല മതി മയങ്ങി നിന്നല്ലോ
മനക്കോട്ട കൊണ്ടീ കടപ്പുറത്ത് കോട്ട വെച്ചല്ലോ

ചുവന്നമീശ വെച്ച സായിപ്പിന്‍
പതഞ്ഞ വീഞ്ഞു കട്ടു മോന്തുവാന്‍
ഒരിക്കല്‍ വാതു വെച്ചു രാത്രിയില്‍
ഒരാളു ചെന്നു കേറി ജോസഫേ
അകത്തു ചെന്ന കണ്ട കാഴ്ചയില്‍
കുടിച്ച കള്ളിറങ്ങിയന്നവന്‍
കിഴക്കു വെള്ളകീറുവോളവും
മിഴിച്ചു നിന്നുപോയി മോസസ്സേ
വൈന്‍ തിരഞ്ഞ ചെങ്ങാതി അന്നു കണ്ടതെന്താണ്
അതു വൈനിലിരട്ടി ലഹരി പകരും വേറെ ഒന്നാണ്
വെളുവെളുത്ത പെണ്ണിന്റെ തുടു തുടുത്ത മെയ്യാണ്
അഴകൊഴുകിയുറങ്ങി കിടക്കും ഒരു മദാമ്മപ്പെണ്ണാണ്
തരി പിന്നെ നിന്നില്ല അവന്‍ കോളടിച്ചല്ലോ
മുതല്‍ കട്ടിലോടെ കട്ടെടുത്തീ നാടു വിട്ടല്ലോ




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts