ഒരു നാള്‍(F) (ഞങ്ങളുടെ വീട്ടിലെ അതിഥികൾ )
This page was generated on April 27, 2024, 9:01 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2014
സംഗീതംരതീഷ് വേഗ
ഗാനരചനറഫീഖ് അഹമ്മദ്
ഗായകര്‍അനിത
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: January 21 2015 17:11:08.

ഒരുനാൾ വെറുതേ തൊടിയിൽ മലർക്കാവിൽ
മിണ്ടാതെ ഞാൻ നിന്നനാൾ
പൂക്കാലമായ്‌ വന്നു നീ...
പതിയെ വാടിപ്പോയ് മലരെന്നാലും ഞാൻ
കരുതി ആ സൗരഭം....
ഒരുനാൾ വെറുതേ.......

ഒരു മധുരം പകരാം ഞാൻ വീണ്ടും
സ്നേഹാർദ്രമാം എൻ മൗനമാകെ
നീ തേടും ഈരടിയായ്....
അരികിൽ...ഇനിയും ഒഴുകാം ഞാൻ...
ഒരുനാൾ വെറുതേ.......

ഞാനാം മധുരം പകരാനാവാതെ
തീരം തലോടും കിനാവായ്
ആലോലസാഗരമായ്...
തിരയായ്‌ ചുഴിയിൽ ഒഴുകീ ഞാൻ....
ഒരുനാൾ വെറുതേ തൊടിയിൽ മലർക്കാവിൽ
മിണ്ടാതെ ഞാൻ നിന്നനാൾ
പൂക്കാലമായ്‌ വന്നു നീ...
പതിയെ വാടിപ്പോയ് മലരെന്നാലും ഞാൻ
കരുതി ആ സൗരഭം....
ഒരുനാൾ വെറുതേ.......

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts