പാല്‍നിലാ (രാഗ് രംഗീല )
This page was generated on May 8, 2024, 1:52 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2015
സംഗീതംയൂസഫ്‌ മുഹമ്മദ്‌
ഗാനരചനയൂസഫ്‌ മുഹമ്മദ്‌
ഗായകര്‍കെസ്റ്റര്‍
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 16 2015 20:01:24.
പാൽനിലാ നിറമുള്ള പെണ്ണേ
ഞാനന്നു സ്നേഹിച്ചു നിന്നെ
പൂനിലാ വീഥിയിൽ തുറന്നിട്ട്‌ ജാലകം
വരവേൽക്കാം ഞാനിന്നു നിന്നെ...
വരവേൽക്കാം ഞാനിന്നു നിന്നെ...
(പാൽനിലാ ...)

ഇരുളുമീ ഏകാന്ത തീരങ്ങളിൽ
കനിയുമീ സ്നേഹാർദ്ര തീരങ്ങളിൽ.. (2)
മനസ്സിൽ നീ തുറന്നിട്ട വാതിലിൽ വന്നെന്നും
നീയെന്നെ മാടി വിളിച്ചുവല്ലോ..
നീയെന്നെ മാടി വിളിച്ചുവല്ലോ..
(പാൽനിലാ ...)

വിണ്ണിൽ തേനൂറും പൊൻ പൂങ്കനി
മനസ്സിൽ ഞാനാശിക്കും പൊൻതേൻകനി.. (2)
കനിയുമീ സ്നേഹത്തിൻ മണവാട്ടിയെ പോലെ
നീയെന്നെ വന്നു വിളിച്ചുവല്ലോ ..
നീയെന്നെ വന്നു വിളിച്ചുവല്ലോ ..
(പാൽനിലാ ...)




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts