നീലാഞ്ജനക്കുളിർ (മനസിലൊരു മണിമുത്ത്‌ )
This page was generated on May 5, 2024, 5:17 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1986
സംഗീതംശ്യാം
ഗാനരചനകെ ജയകുമാര്‍
ഗായകര്‍ജോളി അബ്രഹാം
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 27 2015 11:01:51.

നീലാഞ്ജനക്കുളിർ ചൂടി
രാവു പാടുമീ പാട്ടിൽ
ശ്രുതിമുറുകും മനസ്സുകളിൽ
നിശാമുല്ലകൾ വിരിയും
നീലാഞ്ജനക്കുളിർ ചൂടി.....

താരാംഗനകൾ നമുക്കുറങ്ങാൻ
പന്തലൊരുക്കുമ്പോൾ....(2)
എൻ മനോരഥം കൂടുകൂട്ടുവാൻ
നിന്നെ വിളിക്കുന്നു...
എന്റെ മോഹമാം പാതിരാക്കുയിൽ
ചിറകടിച്ചുണരുന്നു...
ഒരായിരം പൂവിതളുകളിൽ
വെണ്ണിലാവു പുഞ്ചിരിക്കും
നീലാഞ്ജനക്കുളിർ ചൂടി.....

രാവിൻ കവിളിൽ കാറ്റിൻ കൈവിരൽ
നഖലിപിയെഴുതുമ്പോൾ...(2)
വെള്ളിമലരണി മഞ്ചലൊന്നിൽ നീ
നിർവൃതിയാൽ നിറയും...
എൻ വികാരമാം പൂനിലാവിൽ നീ
ചന്ദ്രകാന്തമായ് അലിയും
പ്രിയങ്കരമാം മൗനങ്ങളിൽ
പ്രേമസാഗരം പാടും....
(നീലാഞ്ജനക്കുളിർ....)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts