ഓർമ്മയിലില്ലേ (മാണിക്യം )
This page was generated on May 11, 2024, 10:46 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2015
സംഗീതംഎം എസ് ഷെയ്ഖ് ഇലാഹി
ഗാനരചനദിലീപ് ഡി നായർ
ഗായകര്‍ശ്രീനിവാസ് ,ജ്യോത്സന രാധാകൃഷ്ണൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 27 2015 10:59:40.

ഓർമ്മയിലില്ലേ...ഈ മന്ദഹാസം
നീ വരുകില്ലേ...എന്നെ തലോടാൻ...
അഴലായ് നിഴലായ് മാറാം നിൻ ജീവനിൽ
പൊഴിയും മഴയായ്ത്തീരാം നിൻ പ്രാണനിൽ...
ഓർമ്മകളായ്‌ നീ...സ്വപ്നങ്ങളായ് നീ...
നീ വരുകില്ലേ...എന്നെ തലോടാൻ...

മെല്ലെ നിൻ വിളി കേൾക്കാൻ ഒരു കുഞ്ഞിക്കുയിലായ്‌ മാറാം
മെല്ലെ നിൻ മൊഴി കേൾക്കാൻ ഒരു കാറ്റിൻ അലയായ്‌ മാറാം
മഴമുകിലിൻ കുളിരായ് നീ എൻ മനസ്സിൻ ഇതളായ് നീ
ഒരു കാറ്റിൻ സ്വരമായ് നീ ഒരു പൂന്തേൻ കണമായ് നീ
നീ വരുമോ....അരികിൽ വരുമോ
നീ വരുമോ....അരികിൽ വരുമോ....
എൻ പ്രിയനേ...എൻ പ്രിയനേ...
ഓർമ്മകളായ്‌ നീ...സ്വപ്നങ്ങളായ് നീ...
നീ വരുകില്ലേ...എന്നെ തലോടാൻ...

ഒന്നായ് ഒന്നായ് തീരാൻ ഇനിയെന്നും കൂടെ വേണം
നെഞ്ചിൽ ചേർത്തുകിടക്കാൻ എന്നും നീ അരികിൽ വേണം
ചിറകുണരും കിളിയായ് നീ ചിരിതൂകും മുകിലായ് നീ
നറുമഞ്ഞിൻ കനവായ് നീ ഒരു വേനൽമഴയായ് നീ
നീ വരുമോ....അരികിൽ വരുമോ
നീ വരുമോ....അരികിൽ വരുമോ....
പ്രിയ സഖിയേ...പ്രിയ സഖിയേ...

ഓർമ്മകളായ്‌ നീ...സ്വപ്നങ്ങളായ് നീ...
നീ വരുകില്ലേ...എന്നെ തലോടാൻ...

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts