മനസ്സിനുള്ളില്‍ അഴകേറും (കാട്ടുമാക്കാൻ )
This page was generated on April 29, 2024, 2:35 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2016
സംഗീതംമുരളി ഗുരുവായൂർ
ഗാനരചനരാജീവ് ആലുങ്കൽ
ഗായകര്‍നജീം അര്‍ഷാദ് ,ശ്വേത മോഹൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 20 2016 12:24:56.

ഹാ...ആ...ആ..ആ..ആ..
മനസ്സിന്നുള്ളിൽ അഴകേറും മഴവില്ലാണീ പ്രണയം
മിഴികൾ താനേ നനവോടെ...മൊഴിയും കഥയീ പ്രണയം
ചെറു നൊമ്പരമോടൊരു നേരം...സുഖമുള്ള സ്വകാര്യം ചൊല്ലി
പുണരും ഇളനൂൽ വെയിലിൽ...
മനസ്സിന്നുള്ളിൽ അഴകേറും മഴവില്ലാണീ പ്രണയം
മിഴികൾ താനേ നനവോടെ...മൊഴിയും കഥയീ പ്രണയം...

തെന്നലേ വിരൽ തൊടാൻ വിരുന്നു വന്നുവോ...
ജാലകം തുറന്നിടാൻ പതിഞ്ഞു ചൊല്ലിയോ
താരകൾ മറന്നുപോയ പൂനിലാവിനാൽ
പേരു നീ കുറിച്ചതെന്തിനെന്നു ചൊല്ലുമോ...
കനവാകെ കടൽപോലെ...തിരനീട്ടി തഴുകുമ്പോൾ..
ഒരായിരം പ്രതീക്ഷകൾ
പനിനീർ മലരായ് വിരിയും...
മനസ്സിന്നുള്ളിൽ അഴകേറും മഴവില്ലാണീ പ്രണയം...

പാടുവാൻ കൊതിച്ചു നിന്ന പ്രാണവേണുവിൽ
മെല്ലെ നീ പതുങ്ങി വന്നൊരുമ്മ തന്നുവോ...
ആയിരം വസന്തകാല വർണ്ണ സൗരഭം
ആർദ്രമായ് നൽകിയെന്നെ ഓമനിച്ചുവോ...
നിനവിന്റെ ചിമിഴിൽ നീ...നിറയുന്നു നറുതേനായ്
വിലോലമാം വിഭാതമേ...
പതിവായ് അരികിൽ വരുമോ...
മനസ്സിന്നുള്ളിൽ അഴകേറും മഴവില്ലാണീ പ്രണയം...
മിഴികൾ താനേ നനവോടെ...മൊഴിയും കഥയീ പ്രണയം...

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts