മരണമില്ലാത്ത (നെല്ലിക്ക )
This page was generated on April 28, 2024, 4:50 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2015
സംഗീതംബിജിബാല്‍
ഗാനരചനപ്രകാശ് മാരാർ ,സന്തോഷ് വര്‍മ്മ ,റഫീഖ് അഹമ്മദ്
ഗായകര്‍ലഭ്യമല്ല
രാഗംലഭ്യമല്ല
അഭിനേതാക്കള്‍അതുൽ കുൽക്കർണി
ഗാനത്തിന്റെ വരികള്‍
Last Modified: March 14 2015 18:54:37.
മരണമില്ലാത്ത മറവിയില്ലാത്ത
സ്മൃതികളിൽ നിന്നൊരാൾ..
കരുണമെങ്കിലും കുപിതമായൊരു
പെരുമഴപ്പെയ്ത്തുപോൽ..
ഇവിടെ നമ്മളിൽ വളരുമീ മഹാതരിശിലെത്തുന്നുവോ
ഒരു കിനാവിന്റെ ഹരിത സാക്ഷ്യമായ്‌
പിറവി കൊള്ളുന്നുവോ...

ഉണരൂ നീ അമ്മേ മണ്ണേ നീലാകാശകോണിൽ കൂട്ടിടും
നവസൂര്യക്കതിരാൽ മെല്ലെ
പുതിയൊരു യുവയുഗ ഗീതം എഴുതീടാൻ
പഥികന്റെ നെഞ്ചിൽ മെല്ലെ കുളിരേകും മഴയാവാനായ്
ഒരു പുതു പുലരൊളി പടയണിയായിടാം

ദേശമല്ലേ രക്തം പാടാമുണർത്തുപാട്ടിന്നീണം
ഓരോ നെഞ്ചിൻ വിണ്‍ ശംഖിൽ
തീരാ നിനാദം പകരാനായ് പോരാമോ നെഞ്ചിന്നീ താളം
ഓ ..ഓ ..ഓ...


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts