ധിത്തികി ധിത്തികി (എന്നും എപ്പോഴും )
This page was generated on March 28, 2024, 6:19 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2015
സംഗീതംവിദ്യാസാഗര്‍
ഗാനരചനറഫീഖ് അഹമ്മദ്
ഗായകര്‍ബിന്നി കൃഷ്ണകുമാര്‍
രാഗംലഭ്യമല്ല
അഭിനേതാക്കള്‍മോഹന്‍ ലാല്‍ ,മഞ്ജു വാര്യർ ,ജേക്കബ് ഗ്രിഗറി
ഗാനത്തിന്റെ വരികള്‍
Last Modified: March 28 2015 13:34:54.
 ധിത്തികി ധിത്തികി ധെയ്
തക തധിമി തധിമി ധെയ്
മണിവർണ്ണന്റെ കണ്മുന്നിൽ ഗോപികളാടുകിലും...
ധിത്തികി ധിത്തികി ധെയ്
തക തധിമി തധിമി ധെയ്
യദുബാലന്റെ മാറിൽ വന്നാളികൾ ചായുകിലും
ഒരു പീലിത്തണ്ടുപോലെ മണിയോടക്കുഴലുപോലെ
അമ്പാടി തുളസി പോലെ നവനീത തളിക പോലെ
തവ രാഗം....യമുനപോലെ...ആ ആ ആ...
രാധേ...യാദവ കുലമൗലേ....
കണ്ണനു നീയേ വനമാല....(2)

കാർമുകിലോ...യാമിനിയോ...വാർകുഴലായ് ഭാമിനിയീ..
കേതകമോ ചെമ്പകമോ സൗരഭമായ് നിന്നുടലിൽ..
മായാ മനോമയീ സഖീ സതതം ദേവൻ തരും സുഖം
ആയർകുലം സദാ മുദാ അണിയും നാദം ഭവത്ഥനം
പറയു നീ മുരളീരവം നിറയെ പ്രണയമോ രതിഭാവമോ
യമുനയിൽ കളഗീതമോ മധുര വിരഹമോ മദലാസ്യമോ
യദുകുലപ്രിയേ മുരഹരപ്രിയേ മധുമരാളികേ...
ആ...ആ....ആ.....
ധിത്തികി ധിത്തികി ധെയ്
തക തധിമി തധിമി ധെയ്
മണിവർണ്ണന്റെ കണ്മുന്നിൽ ഗോപികളാടുകിലും...

കാമുകിയായ് സേവികയായ് ദേവികയായ് ഗോപിക നീ
രാവുകളിൽ പാലലയിൽ രാസനിലാവായവൾ നീ
ഓരോ ലതാങ്കുരം സദാ വിരിയെ തേടും പദസ്വനം
ഓരോ ശിലാതലം വൃഥാ തിരയും മായം മധുസ്മിതം
വിരലുകൾ വരവീണയിൽ പതിയെ തഴുകവേ സ്മര താപമോ
മഥുരയിൽ രസരാസലീലയിൽ അലിയവേ അവനറിയുമോ
മദപയോധവേ...മധുരദർശനേ....ചകിത ലോചനേ...
ആ...ആ....ആ.....
ധിത്തികി ധിത്തികി ധെയ്
തക തധിമി തധിമി ധെയ്
മണിവർണ്ണന്റെ കണ്മുന്നിൽ ഗോപികളാടുകിലും...


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts