അരികെ പൊഴിയും (100 ഡെയ്സ് ഓഫ് ലവ് )
This page was generated on April 26, 2024, 1:47 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2015
സംഗീതംഗോവിന്ദ് മേനോന്‍
ഗാനരചനറഫീഖ് അഹമ്മദ് ,സന്തോഷ് വര്‍മ്മ ,എം ആർ വിബിൻ ,രാജീവ് നായര്‍
ഗായകര്‍ഗോവിന്ദ് മേനോന്‍
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ദുൽഖർ സാൽമൻ ,നിത്യ മേനോൻ
ഗാനത്തിന്റെ വരികള്‍
Last Modified: March 26 2015 16:01:42.

അരികെ പൊഴിയും മഴ പോലെ
ആ മഴയിൽ നനയും മലർ പോലെ...
ആരോ ഇന്നെന്നുള്ളിൽ പതിയെ ഈണങ്ങൾ മൂളുമ്പോൾ
കാറ്റിൻ കൈയിൽ ചേരും തൂവൽപോലെ നാമിതിലേ...
നെഞ്ചോരം നീ നിറയും...ഒരു തിരയായ്‌ ഞാൻ...
കണ്ണോരം നീ തെളിയും...ഇരവിൽ താരമായി ഞാൻ...

ഓർമ്മകൾ ഒഴുകും വഴിയിൽ
നാമിരുവരും ഒരുപോൽ നിറയെ
അറിയാതറിയാതൊരു ഗീതം
ഹൃദയതാളങ്ങളിലാലോലം പടരുകയോ...
അതിലേതോയേതോ പ്രിയവരിയിൽ
നിൻ മുഖം മാത്രമുയിർക്കൊള്ളവേ
നെഞ്ചോരം നീ നിറയും...ഒരു തിരയായ്‌ ഞാൻ...
കണ്ണോരം നീ തെളിയും...ഇരവിൽ താരമായി ഞാൻ...

അരികിൽ പൊഴിയും മഴ പോലെ
ആ മഴയിൽ നനയും മലർ പോലെ...
ആരോ ഇന്നെന്നുള്ളിൽ പതിയെ ഈണങ്ങൾ മൂളുമ്പോൾ
കാറ്റിൻ കൈയിൽ ചേരും തൂവൽപോലെ നാമിതിലേ...
നെഞ്ചോരം നീ നിറയും...ഒരു തിരയായ്‌ ഞാൻ...
കണ്ണോരം നീ തെളിയും...ഇരവിൽ താരമായി ഞാൻ...

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts