മഞ്ഞിലൂടെ വന്നു (100 ഡെയ്സ് ഓഫ് ലവ് )
This page was generated on March 29, 2024, 5:02 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2015
സംഗീതംഗോവിന്ദ് മേനോന്‍
ഗാനരചനറഫീഖ് അഹമ്മദ് ,സന്തോഷ് വര്‍മ്മ ,എം ആർ വിബിൻ ,രാജീവ് നായര്‍
ഗായകര്‍ക്രിസ്റ്റിറിൻ ജോസ് ,ദിവ്യ എസ് മേനോൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: April 12 2015 22:11:52.

മഞ്ഞിലൂടെ വന്നുവീഴും വെണ്ണിലാവിൻ തൂവൽ പോലെ
നീലയാഴിയോളം തന്നുപോകും ചെറു ശംഖുപോലെ
മനസ്സിൽ കാത്തുവെച്ചു മെല്ലെ തലോടാൻ വസന്തം തുടിക്കും
ഇളം പൂ നമുക്കായ് തരുന്നൂ ഈ നാളുകൾ....
മഞ്ഞിലൂടെ വന്നുവീഴും വെണ്ണിലാവിൻ തൂവൽ പോലെ
നീലയാഴിയോളം തന്നുപോകും ചെറു ശംഖുപോലെ
മനസ്സിൽ കാത്തുവെച്ചു....

ഞാനും നീയും ദൂരത്തെങ്ങോ ജീവന്റെ
സന്ധ്യാ തീരങ്ങൾ....ചേരുമ്പോൾ...
പോയ്‌ മറഞ്ഞ നാളിൻ സൗഗന്ധം
തുളുമ്പിയാശിച്ച തേൻ കുരുന്നുമായി
തുടുത്തൊരോർമ്മപ്പൂവെന്നും പകർന്നിടും സുഖം....
കണ്ണെറിഞ്ഞും പിൻതിരിഞ്ഞും കേളിയാടും മിന്നൽപോലെ
ഒന്നടുത്തുവന്നും തെല്ലകന്നും
മിഴിവാതിലോരം മിന്നാമിനുങ്ങുപോലെ
ഏതോ കിനാക്കൾ ഒളിഞ്ഞും തെളിഞ്ഞും
വിമൂകം ഒരിഷ്ടം പറഞ്ഞോ ഈ വേളയിൽ
മഞ്ഞിലൂടെ വന്നുവീഴും വെണ്ണിലാവിൻ തൂവൽ പോലെ
നീലയാഴിയോളം തന്നുപോകും രാ....രാ...രാ....

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts