നിന്നെ കാണും കിനാക്കൾ (100 ഡെയ്സ് ഓഫ് ലവ് )
This page was generated on April 19, 2024, 8:56 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2015
സംഗീതംഗോവിന്ദ് മേനോന്‍
ഗാനരചനറഫീഖ് അഹമ്മദ് ,സന്തോഷ് വര്‍മ്മ ,എം ആർ വിബിൻ ,രാജീവ് നായര്‍
ഗായകര്‍ബെന്നി ദയാൽ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ദുൽഖർ സാൽമൻ ,നിത്യ മേനോൻ
ഗാനത്തിന്റെ വരികള്‍
Last Modified: March 26 2015 15:57:06.

നിന്നെ കാണും കിനാക്കൾ മാത്രം
കണ്ണിൽ മായാതെ കാത്തുവെയ്ക്കാം...
എന്നും നെഞ്ചിന്റെ വാതിൽ മാത്രം
നിന്നെ തേടി തുറന്നു വെയ്ക്കാം
മിന്നായംപോലെ എന്നോ മുന്നിൽ നീ വന്നു
എങ്ങോ നീയെങ്ങോ മറഞ്ഞുപോയതെന്തിനായ്....
യൂ ആർ മൈ സോങ്ങ് ഫോർ എവർ
ഐആം ഗോയിങ്ങ് റ്റു സിങ്ങ് ഫോർ എവർ
സ്വരങ്ങൾ നൃത്തമാടി എന്നും എന്നിൽ
തിരഞ്ഞു നിന്നെ മാത്രം...
സിങ്ങ് ഫോർ മൈ ഹാർട്ട് ഇൻ റിഥം
ലിസൺ റ്റു ലിഫ്റ്റ് ദി വേൾഡ് ഫോർ യൂ

കാതോരം ഓരോരോ പ്രിയങ്കരങ്ങളും
സ്വകാര്യമായ് പകർന്നു ഞാൻ തരാമിനി
നീലത്താരങ്ങൾ തീരത്തേക്കുതിർന്നു വീഴവേ
കിലുങ്ങിടും ചിലങ്കകൾ നിനക്കു തീർത്തിടാൻ
മേഘങ്ങൾ മൂടിയാൽപ്പോലും മോഹത്തിലൂയലാടി
പൂന്തിങ്കൾ നിന്നെ ഞാൻ തേടും നെഞ്ചിൽ കണ്ണേ...
നീ കിനാവിലില്ലയെങ്കിലേകനാണു ഞാൻ ഓഹോ..
നീ വരുന്ന വേളയിൽ വസന്തമാണു ഞാൻ....
യൂ ആർ മൈ സോങ്ങ് ഫോർ എവർ
ഐആം ഗോയിങ്ങ് റ്റു സിങ്ങ് ഫോർ എവർ
സ്വരങ്ങൾ നൃത്തമാടി എന്നും എന്നിൽ
തിരഞ്ഞു നിന്നെ മാത്രം...
സിങ്ങ് ഫോർ മൈ ഹാർട്ട് ഇൻ റിഥം
ലിസൺ റ്റു ലിഫ്റ്റ് ദി വേൾഡ് ഫോർ യൂ
(നിന്നെ കാണും...)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts