ഐ ലവ് യു മമ്മി (ഭാസ്കർ ദി റാസ്കൽ )
This page was generated on April 28, 2024, 6:05 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2015
സംഗീതംദീപക്‌ ദേവ്‌
ഗാനരചനറഫീഖ് അഹമ്മദ് ,ബി കെ ഹരിനാരായണന്‍
ഗായകര്‍ശ്വേത മോഹൻ ,ദേവിക ദീപക്‌ ദേവ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍നയൻതാര ,അനിഖ സുരേന്ദ്രൻ
ഗാനത്തിന്റെ വരികള്‍
Last Modified: March 29 2015 18:24:13.

ഐ ലവ് യു...ഐ ലവ് യു...ഐ ലവ് യു...മമ്മി

മിഴിനീർക്കണങ്ങൾ മായാൻ ഒരു പാട്ടു മൂളാം കാതിൽ...
ഈ കണ്ണിൽ ചുണ്ടിൽ നെഞ്ചിൽ തേനുമ്മ തരാം ഞാൻ
ഈ നാട്ടുമാവിൽ നീളേ...പാൽ കതിരുകളാടും നാളിൽ
ഈ രാക്കിനാവിൻ കൂട്ടിൽ ചായും പൂ നിലാവല്ലേ...
പൂങ്കാറ്റു വന്നീ പൂക്കൾ ചേർത്തു നെഞ്ചിൽ ചാരെ
ഈ പാതിരാതാരം നോക്കി നിന്നു ദൂരെ
ഈ മൂകവാനിൻ കോണിൽ ദീപനാളം പോലെ
നീ കനവിലും നിനവിലും കതിരൊളിയായ്...

ഐ ലവ് യു...ഐ ലവ് യു...ഐ ലവ് യു...മമ്മി
ഐ ലവ് യു...ഐ ലവ് യു...ഐ ലവ് യു...മമ്മി....

അന്നാട്ടുകട്ടിൽ പോലെ മടിമേലുറക്കി എന്നെ
ഈ കാതിൽ തോരാതേറെ താരാട്ടുകൾ പാടി
ഈ രാവുറങ്ങീടാതെ പകരം മുഴുക്കും പാട്ടിൽ
ആ പോയകാലം കോരിനിറച്ചൊരു കാട്ടുതേനില്ലേ....
മൺവീണയായ് ഞാൻ നിന്നു..മൗനഗാനം പോലെ
എൻ നോവു തേങ്ങി പിന്നെ നിൻ ചിരിക്കായ് പൊന്നേ
ഈ മൂകവാനിൻ കോണിൽ സ്നേഹദീപം പോലെ
നീ കനവിലും നിനവിലും കതിരൊളിയായ്.....

ഐ ലവ് യു...ഐ ലവ് യു...ഐ ലവ് യു...മമ്മി
ഐ ലവ് യു...ഐ ലവ് യു...ഐ ലവ് യു...മമ്മി....

ആഹാഹാ ആഹാഹാ ആ ഹാ ഹാ ഹഹ
ആഹാഹാ ആഹാഹാ ആ ഹാ ഹാ ഹഹ...
പനിനീർക്കുടങ്ങൾ ചായും ഒരു പൂവനംപോൽ എന്നും
ഈ ഉള്ളിന്നുള്ളിൽ വാഴും എൻ അമ്മനിലാവേ...
ഈ കൈക്കുടന്നയ്ക്കുള്ളിൽ നീ തഴുകിയുണർത്തും ചൂടിൽ
ഈ കോടമഞ്ഞിൽ മൂടിയുറങ്ങാൻ ചേലയായ് എൻ കൂടെ
ചെന്താമരപ്പൂ പോലെ ആടി നിൽക്കാതെ വാ....
ഈ മാറിലാലോലം ചായുറങ്ങാൻ വായോ
ഈ മൂകവാനിൻ കോണിൽ താരജാലം പോലെ
നീ കനവിലും നിനവിലും കതിരൊളിയായ്...

ഐ ലവ് യു...ഐ ലവ് യു...ഐ ലവ് യു...മമ്മി
ഐ ലവ് യു...ഐ ലവ് യു...ഐ ലവ് യു...മമ്മി....
 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts