മനസ്സിലായിരം കസവ്‌ നെയ്യുമീ (ഭാസ്കർ ദി റാസ്കൽ )
This page was generated on May 2, 2024, 4:30 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2015
സംഗീതംദീപക്‌ ദേവ്‌
ഗാനരചനറഫീഖ് അഹമ്മദ് ,ബി കെ ഹരിനാരായണന്‍
ഗായകര്‍അഫ്‌സല്‍
രാഗംലഭ്യമല്ല
അഭിനേതാക്കള്‍മമ്മൂട്ടി ,നയൻതാര ,മാസ്റ്റര്‍ സനൂപ് ,അനിഖ സുരേന്ദ്രൻ
ഗാനത്തിന്റെ വരികള്‍
Last Modified: March 29 2015 18:21:50.

മനസ്സിലായിരം കസവുനെയ്യുമീ നെയ്യാമ്പൽപ്പൂവെന്നോരത്തു്...
ചെറു കുറുമ്പുമായ് ചിറകുരുമ്മിടും ചങ്ങാലിക്കൂട്ടം ചാരത്തു്...
ഒരു നിഴലുപോൽ നിൻ നിനവുകളിൽ
ചിരി മധുരമായ് ഈ നോവുകളിൽ
ഒരു തെമ്മാടി കൂട്ടിനുണ്ടേ...
ചില്ലുവാൽക്കണ്ണിലെ...മിന്നായം മിന്നുന്നെന്താണു്...
നെഞ്ചിനുൾ‌ത്താളിലെ...കാണാതെ വെയ്ക്കും മുത്താണോ...
(മനസ്സിലായിരം....)

സായംസന്ധ്യ പോലെ നീ പകലിരവിന്റെ ഇടവഴിയിൽ
മിന്നായം മിന്നുന്നെന്താണു്...
കാണാതെ വെയ്ക്കും മുത്താണോ...
ഓമൽക്കുഞ്ഞിനായെന്നും ഒരു തണലിട്ട തായ്മരമാകാമോ
കഴുകന്റെ കണ്ണിൽനിന്നും കാത്തിടാനായെന്നും
അരുമക്കിടാങ്ങൾക്കൊപ്പം കൊഞ്ചുവാൻ കൂടേകാം
മതി നൊമ്പരം വരില്ലയോ....
ചില്ലുവാൽക്കണ്ണിലെ...മിന്നായം മിന്നുന്നെന്താണു്...
നെഞ്ചിനുൾ‌ത്താളിലെ...കാണാതെ വെയ്ക്കും മുത്താണോ...
(മനസ്സിലായിരം....)

ദൂരെ മാഞ്ഞ സ്വപ്നങ്ങൾ അനുനിമിഷമിന്നരികെയിതാ...
സ്നേഹം മഞ്ഞുനീർ തൂവീ ഇരുമനസ്സിന്റെ മണിച്ചെപ്പിലാവോളം
പറയാത്ത മൗനം ചുണ്ടിൽ തേനുപോൽ പെയ്തെങ്കിൽ
മിഴിനാളം എന്നും നീട്ടി കാവലായ് നിന്നേനേ
മതിലേഖയിൽ നിലാവുപോൽ...
ചില്ലുവാൽക്കണ്ണിലെ...മിന്നായം മിന്നുന്നെന്താണു്...
നെഞ്ചിനുൾ‌ത്താളിലെ...കാണാതെ വെയ്ക്കും മുത്താണോ...
(മനസ്സിലായിരം....)
 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts