വേഴാമ്പൽ മിഴികൾ (ഷീ ടാക്സി )
This page was generated on May 7, 2024, 12:29 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2015
സംഗീതംബിജിബാല്‍
ഗാനരചനഅനൂപ് മേനോൻ
ഗായകര്‍വിജയ്‌ യേശുദാസ്‌
രാഗംലഭ്യമല്ല
അഭിനേതാക്കള്‍അനൂപ് മേനോൻ ,കാവ്യ മാധവന്‍
ഗാനത്തിന്റെ വരികള്‍
Last Modified: April 12 2015 22:11:52.

വേഴാമ്പൽ മിഴികൾ തിരയുന്നുവോ...
ശരറാന്തൽ ചിരികൾ ഉണരുന്നുവോ...
വേഴാമ്പൽ മിഴികൾ തിരയുന്നുവോ...
ശരറാന്തൽ ചിരികൾ ഉണരുന്നുവോ...
അനുരാഗം മഞ്ഞായ്‌ പൊഴിയുന്നുവോ
വിണ്ണോളം നാണം അലയുന്നുവോ...
വേഴാമ്പൽ മിഴികൾ തിരയുന്നുവോ...
ശരറാന്തൽ ചിരികൾ ഉണരുന്നുവോ...

കാത്തിരുന്നപെണ്ണിൻ നിഴലാട്ടമുണ്ടു ദൂരെ
വാകപൂക്കും പാതിരാവിൻ ലാസ്യയാനങ്ങളിൽ...(2)
പൂങ്കാറ്റും നീയും നനയുന്നുവോ...
മൗനങ്ങൾ ചുണ്ടിൽ തളരുന്നുവോ
വേഴാമ്പൽ മിഴികൾ തിരയുന്നുവോ...
ശരറാന്തൽ ചിരികൾ ഉണരുന്നുവോ...

ജാലകങ്ങൾ നീളേ വനമുല്ലകൾക്കു ചാരെ
തേടി നിന്നെ നീലരാവിൻ സ്വപ്നയാമങ്ങളിൽ ...(2)
ഗന്ധർവ്വൻ നീർത്തും ജലശയ്യയിൽ
ഇരുമെയ്യും ഒന്നായ് അലിയുന്നുവോ...
വേഴാമ്പൽ മിഴികൾ തിരയുന്നുവോ...
ശരറാന്തൽ ചിരികൾ ഉണരുന്നുവോ...
അനുരാഗം മഞ്ഞായ്‌ പൊഴിയുന്നുവോ
വിണ്ണോളം നാണം അലയുന്നുവോ...
വേഴാമ്പൽ മിഴികൾ തിരയുന്നുവോ...
ശരറാന്തൽ ചിരികൾ ഉണരുന്നുവോ...

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts