പതിവായി ഞാൻ (പ്രേമം )
This page was generated on April 20, 2021, 3:37 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2015
സംഗീതംരാജേഷ് മുരുകേശൻ
ഗാനരചനശബരീഷ് വർമ്മ
ഗായകര്‍ശബരീഷ് വർമ്മ ,രാജേഷ് മുരുകേശൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍നിവിന്‍ പോളി ,അനുപമ പരമേശ്വരൻ
ഗാനത്തിന്റെ വരികള്‍
Last Modified: April 01 2015 15:39:08.

പതിവായ്‌ ഞാൻ അവളെ കാണാൻ പോകാറുണ്ടേ
പതിവൊട്ടും തെറ്റാതെ ഞാൻ കാണാറുണ്ടേ...
പലനാളായ്‌ ഉള്ളിലൊതുക്കിയ നോവാണെന്നേ
പറയാതിനി വയ്യ നെഞ്ചിൽ തീയാണെന്നേ....
(പതിവായ്‌ ഞാൻ....)

തിരയിളകണ മിഴിയൊരു അരളി പൂവാണെന്നേ
മദനപ്പൂച്ചെണ്ടു വിരിഞ്ഞതു പോലാണെന്നേ...
മധുരപ്പതിനേഴിലുരുക്കിയ പൊന്നാണെന്നേ
മഴവില്ലു വരച്ചതു പോലൊരു പെണ്ണാണെന്നേ...

തിരയിളകണ മിഴിയൊരു അരളി പൂവാണെന്നേ
മദനപ്പൂച്ചെണ്ടു വിരിഞ്ഞതു പോലാണെന്നേ...
മധുരപ്പതിനേഴിലുരുക്കിയ പൊന്നാണെന്നേ
അവളുടെ മണിമാറിൽ ചേർന്നു മയങ്ങാൻ കൊതിയാണെന്നേ...
(പതിവായ്‌ ഞാൻ....)

പലവഴികളുമടവുകൾ പലതും പാഴായെന്നേ...
ഒരുപാനമുടങ്ങാതെന്നും കൂടാറുണ്ടേ
കനിവൊട്ടും കിട്ടാതെ ഞാൻ കരയാറുണ്ടേ
ഗതികെട്ടിട്ടവളുടെ പുറകേ അലയാറുണ്ടേ...

പലവഴികളുമടവുകൾ പലതും പാഴായെന്നേ...
ഒരു പാനമുടങ്ങാതെന്നും കൂടാറുണ്ടേ
കനിവൊട്ടും കിട്ടാതെ ഞാൻ കരയാറുണ്ടേ
കലികാലം അല്ലാതെന്തു പറയാനെന്നേ....

 malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts