നിലാക്കുടമേ (ചിറകൊടിഞ്ഞ കിനാവുകൾ )
This page was generated on May 6, 2024, 12:20 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2015
സംഗീതംദീപക്‌ ദേവ്‌
ഗാനരചനബി കെ ഹരിനാരായണന്‍
ഗായകര്‍പി ജയചന്ദ്രൻ ,മിന്‍മിനി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍കുഞ്ചാക്കോ ബോബൻ ,റീമ കല്ലിങ്കൽ ,ജേക്കബ് ഗ്രിഗറി ,ശ്രിന്ദാ
ഗാനത്തിന്റെ വരികള്‍
Last Modified: April 16 2015 12:33:06.

നിലാക്കുടമേ...നിലാക്കുടമേ...
നിശീഥിനിയായ് വിണ്ണോരം വാ....
കിനാക്കടലിൽ തുഴഞ്ഞലയാൻ
മുകിൽ മെടയും ചങ്ങാടം താ...
നിലാക്കുടമേ...

വളരെനാളായ് തമ്മിൽ അറിയുമെന്നേ തോന്നി
കണ്മുന്നിൽ ആദ്യം കണ്ടനാൾ...
കനകമണിനൂലാൽ നിന്റെ കരളിനാലെ തുന്നും
തൂവാലയേകാൻ വന്നതോ...
പാഴ്മുരളിയായഞാൻ നീ അണയും മാത്രയിൽ
സ്വരാംഗുരമായ് സദാ ഹൃദയം
പ്രഭാമയമായ് തോഴീ....
നിലാക്കുടമേ...നിലാക്കുടമേ...
നിശീഥിനിയായ് വിണ്ണോരം വാ....
നിലാക്കുടമേ.....

വയൽവരമ്പിൽ മൂളും കതിരുവാലൻ മൈനേ...
കൈനോക്കി എല്ലാം ചൊല്ലുമോ....
ഒരു മധുര സൂചിത്തുമ്പാൽ പതിയെ നുള്ളും പോലെ
സുഖനോവിൽ ഉള്ളം വിങ്ങിയോ....
ഏഴുകടലാഴമായ് നീ നിറയുമെന്നിലായ്
മനോരഥമോ മലർവനിയിൽ
മരാളികയായ്‌ മാറി.....
നിലാക്കുടമേ...നിലാക്കുടമേ...
നിശീഥിനിയായ് വിണ്ണോരം വാ....
കിനാക്കടലിൽ തുഴഞ്ഞലയാൻ
മുകിൽ മെടയും ചങ്ങാടം താ...
എൻ കൂടെ വാ....
ചങ്ങാടം താ...
എൻ കൂടെ വാ....

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts