ഞാനൊരു മലയാളി (ജിലേബി )
This page was generated on May 7, 2024, 2:12 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2015
സംഗീതംബിജിബാല്‍
ഗാനരചനഈസ്റ്റ്കോസ്റ്റ് വിജയന്‍
ഗായകര്‍പി ജയചന്ദ്രൻ
രാഗംശുദ്ധസാവേരി
അഭിനേതാക്കള്‍ജയസൂര്യ
ഗാനത്തിന്റെ വരികള്‍
Last Modified: July 30 2015 10:22:52.
ഞാനൊരു മലയാളി
എന്നും മണ്ണിൻ കൂട്ടാളി
ഇന്നും അതിരുകളില്ലാ മതിലുകളില്ലാ
സ്നേഹത്തേരാളി
മണ്ണാണ് ജീവൻ മണ്ണിലാണ് ജീവൻ
പൊന്നിൻ വിളകൾ കൊയ്തെടുത്തൊരു
സ്വർഗം തീർക്കും ഞാൻ
ഇവിടൊരു സ്വർഗം തീർക്കും ഞാൻ

ഒത്തിരിയൊത്തിരി മോഹം
എന്നും മുത്തശ്ശിക്കഥ കേട്ടുറങ്ങാൻ
ഒത്തിരിയൊത്തിരി മോഹം
മുത്തശ്ശിക്കഥ കേട്ടുറങ്ങാൻ
എനിക്കീ വീടു മതി
നാടിൻ നന്മ മതി
പഴമയ്ക്കു കൂട്ടായി ഞാനും
എന്നുമറിയാതെ പറയാതെ
സ്വപ്നങ്ങളിൽ വന്നണയും സഖീ
നിൻ മനസ്സും മതി

(ഞാനൊരു മലയാളി)

ഒത്തിരിയൊത്തിരി ഇഷ്ടം
ഇന്നും മുറ്റത്തെ കളിയൂഞ്ഞാലാടാൻ
ഒത്തിരിയൊത്തിരി ഇഷ്ടം
മുറ്റത്തെ കളിയൂഞ്ഞാലാടാൻ
ഓർക്കാൻ കനവു മതി
കൂട്ടായ് അമ്മ മതി
പണ്ടത്തെ പോലെന്നും ഞാനും
ഇനി നിറവാർന്ന നിനവായ്
സല്ലപിക്കാൻ ഞാൻ അച്ഛനായ് കാണൂം
ഈ തേന്മാവും മതി

(ഞാനൊരു മലയാളി)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts