ഇവിടെ (ഇവിടെ )
This page was generated on April 29, 2024, 2:47 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2015
സംഗീതംഗോപി സുന്ദർ
ഗാനരചനറഫീഖ് അഹമ്മദ്
ഗായകര്‍പൃഥ്വിരാജ് സുകുമാരൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: May 28 2015 16:11:36.

ആഴങ്ങളിൽ ദിനരാവുകൾ അലിയുന്നിതാ ഇതിവിടെ...
ആയുസ്സിലെ ക്ഷണമാത്രകൾ മായുന്നിതാ ഇതിവിടെ...
ആരുടെയാണീ നഗരം...ഏകാന്ത മൂക വിപിനം
ആരുണ്ടൊരാളെന്നരികേ..ഓ...ആത്മാവിനായിന്നിവിടെ...
എന്തേ തേടാനിന്നിവിടേ...ഇവിടെ ഓ ഇവിടെ
എന്തേ തേടാനിന്നിവിടേ...ഇവിടെ ഓ ഇവിടെ...
ആഴങ്ങളിൽ ദിനരാവുകൾ അലിയുന്നിതാ ഇതിവിടെ...
ആയുസ്സിലെ ക്ഷണമാത്രകൾ മായുന്നിതാ ഇതിവിടെ...

വീഴുന്നൊരിലകൾ...മൂടുന്നതിവിടെ....
ജീവന്റെ ഹരിതം ചോരുന്നു വെറുതേ
ഓരോ ഋതുക്കൾ...മായുന്ന ലിപികൾ
കോറുന്നു വെറുതേ...കാണാതെ ഇവിടെ...
തീരാതെ ഇടറും...നീഹാരമണികൾ
പൊഴിയുന്നതെവിടെ...പോകുന്നതെവിടെ...
ആരുടെയാണീ നഗരം...ഹോ..ഏകാന്ത മൂക വിപിനം
എന്തേ തേടാനിന്നിവിടേ...ഇവിടെ ഓ ഇവിടെ
എന്തേ തേടാനിന്നിവിടേ...ഇവിടെ ഓ ഇവിടെ...
(ആഴങ്ങളിൽ....)

നിൽക്കാതെ ഒഴുകും ചലങ്ങൾ ഇവിടെ
അജ്ഞാതയാനം തുടരുന്നതിവിടെ...
ആർക്കുന്നു ചുഴലേ...ഉന്മാദനഗരി...
തീരങ്ങൾ കാണാ കടലെന്നപോലെ
എല്ലാമുഖങ്ങൾ ഒന്നെന്നപോലെ...
നീങ്ങുന്നു പുറമേ...തീരാതെ ഇവിടെ
ആരുടെയാണീ നഗരം...ഏകാന്ത മൂക വിപിനം
എന്തേ തേടാനിന്നിവിടേ...ഇവിടെ ഓ ഇവിടെ
എന്തേ തേടാനിന്നിവിടേ...ഇവിടെ ഓ ഇവിടെ...
(ആഴങ്ങളിൽ...)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts