ഓമൽ കണ്മണീ (32 ആം അദ്ധ്യായം 23 ആം വാക്യം )
This page was generated on April 28, 2024, 11:07 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2015
സംഗീതംബിജിബാല്‍
ഗാനരചനഅനു എലിസബത്ത്‌ ജോസ്‌
ഗായകര്‍സച്ചിൻ വാരിയർ ,സംഗീത ശ്രീകാന്ത്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ഗോവിന്ദ് പദ്മസൂര്യ ,മിയ ജോർജ്ജ്
ഗാനത്തിന്റെ വരികള്‍
Last Modified: May 27 2015 17:40:07.

ഓമൽ കണ്മണീ...മഴമേഘം പോലെ നീ..
കാണാതിന്നു ഞാൻ..മിഴിരണ്ടും മൂടിടാം
മായാതിന്നു നിൻ....മഴവില്ലായ്‌ മാറിടാം
ഇന്നെന്നിൽ ചേരാനായ്
അകലെ നിന്നൊഴുകീടും പുഴപോൽ....
പ്രിയസഖി നീ....
ഓമൽ കണ്മണീ...മഴമേഘം പോലെ നീ..
കാണാതിന്നു ഞാൻ...മിഴിരണ്ടും മൂടിടാം
മായാതിന്നു നിൻ....മഴവില്ലായ്‌ മാറിടാം...

കാണാദൂരം അകലുമ്പോൾ
തിരികെ...വരുവാനീ വഴി നിന്നില്ലേ
തീരാ മർമ്മരം ഉയരും നീ ഇരവിൽ
ചിരിതൻ കൂടുമൊരുക്കീല്ലേ...
മഞ്ഞുകൊണ്ടു മറയുന്നീ നേരമെന്റെ മനസ്സിൽ
ജാലകങ്ങളിലെ മായാവർണ്ണമായ് നീ...
തീരാതെ...പെയ്യാനായ് കൊതിയോടെ ഇനിയെന്നും വരുമോ...
നറുമഴ നീ...

ഓമൽ കണ്മണീ...മഴമേഘം പോലെ നീ..
കാണാതിന്നു ഞാൻ...മിഴിരണ്ടും മൂടിടാം
മായാതിന്നു നിൻ....മഴവില്ലായ്‌ മാറിടാം...

താരാജാലം നിറയുന്നു മനസ്സിൽ
മലരായ് പൂത്തുവിളങ്ങുന്നു....
സ്നേഹച്ചെണ്ടുകൾ പൊഴിയാതെ കരുതും
വഴികൾ കൂടെ നടന്നില്ലേ...
കാത്തിരുന്നൊരിടനെഞ്ചിൻ കൂട്ടിനുള്ളിലിനിയെൻ
നല്ല പാതിമലർ നീയിന്നെന്റെയല്ലയോ..
ഈ ജന്മം സാർത്ഥകമായ്..
അകതാരിൽ ഇനിയെന്നും നിറയും...
മമസഖി നീ....

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts