അനാദി യുഗങ്ങളായ് (ലാവെന്റര്‍ )
This page was generated on April 19, 2024, 3:34 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2015
സംഗീതംദീപക്‌ ദേവ്‌
ഗാനരചനറഫീഖ് അഹമ്മദ്
ഗായകര്‍വിജയ്‌ യേശുദാസ്‌
രാഗംലഭ്യമല്ല
അഭിനേതാക്കള്‍റഹ് മാന്‍ ,വൈശാലി
ഗാനത്തിന്റെ വരികള്‍
Last Modified: May 29 2015 19:39:49.
അനാദിയുഗങ്ങളായി
വിമൂകമൊരോര്‍മ്മയില്‍
വിഹായസ്സിലേകനായ്
പുരാതനകാമുകാ...
ഒരു പാട് കാതം ദൂരെ
അലയുന്നു നീ എരിയുന്നു നീ
(അനാദിയുഗങ്ങളായി...)

ആരുമറിയാതേതു നിനവില്‍
നീറിയെരിവൂ നീ നിതാന്തം
മൂകമാം രാഗവായ്പില്‍
ഏകാന്ത നീലവാനില്‍
ആരുമറിയാതേതു നിനവിന്‍
നീറിയെരിവൂ നീ നിതാന്തം
മൂകമാം രാഗവായ്പില്‍
ഏകാന്ത നീലവാനില്‍
പുണരാനൊരാത്മദാഹം
ഹൃദയാഗ്നിയായ്‌ പടരുന്നുവോ
(അനാദിയുഗങ്ങളായി...)

കോടി കിരണം ഭൂമി നിറയെ
വാരിയെറിവൂ സ്നേഹവിധുരം
ചാരെ വന്നാല്‍ മറഞ്ഞീടും
ചാമ്പലായി ദേവിയെങ്ങോ
കോടി കിരണം ഭൂമി നിറയെ
വാരിയെറിവൂ സ്നേഹവിധുരം
ചാരെ വന്നാല്‍ മറഞ്ഞീടും
ചാമ്പലായി ദേവിയെങ്ങോ
അതിഗൂഡമീ വികാരം
അവിരാമമായി പ്രണയോന്മദം
(അനാദിയുഗങ്ങളായി...)


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts