പിൻനിലാവുദിച്ചുവല്ലോ [ഫില്ലർ സോങ്ങ്] (ഞങ്ങൾ സന്തുഷ്ടരാണു് )
This page was generated on May 1, 2024, 2:26 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1999
സംഗീതംകൈതപ്രം
ഗാനരചനകൈതപ്രം
ഗായകര്‍പ്രദീപ്‌ സോമസുന്ദരം ,സംഗീത മാധ‌വ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: June 01 2015 16:21:49.

പിൻനിലാവുദിച്ചുവല്ലോ കണിമഞ്ഞു പെയ്തുവല്ലോ..
പിൻനിലാവുദിച്ചുവല്ലോ കണിമഞ്ഞു പെയ്തുവല്ലോ.....
ഹംസ തൂലികാ ശയ്യയിൽ മൽസഖീ ഉറങ്ങാറായില്ലേ
ഇന്നുറങ്ങാറായില്ലേ...
പിൻനിലാവുദിച്ചുവല്ലോ കണിമഞ്ഞു പെയ്തുവല്ലോ.....

ഓമൽക്കിനാവിന്റെ മുൾമുനയാലെന്റെ ഹൃദയം നോവുമ്പോൾ..
ഓമൽക്കിനാവിന്റെ മുൾമുനയാലെന്റെ ഹൃദയം നോവുമ്പോൾ....
പാടിയാൽ തീരാത്ത ഗാനം കൊണ്ടെന്റെ നെഞ്ചകം വിങ്ങുമ്പോൾ
ഉറങ്ങുവതെങ്ങനെ ഞാൻ പ്രിയനേ...
ഉറങ്ങുവതെങ്ങനെ ഞാൻ....
(പിൻനിലാവുദിച്ചുവല്ലോ....)

ചന്ദ്രികയറിയാതെ താരകളറിയാതെ
മാറോടു ചേർത്തെന്നെ പുണരൂ..
ചന്ദ്രികയറിയാതെ താരകളറിയാതെ
മാറോടു ചേർത്തെന്നെ പുണരൂ.....
കുളിരോടുകുളിരുള്ള യാമിനിയിൽ നമുക്കുയിരോടുയിരായ്‌
ചേർന്നു നിൽക്കാം...
മുന്തിരിച്ചാറായ് നുണയാം നിമിഷം
നുകരാം പ്രണയരസം...
(പിൻനിലാവുദിച്ചുവല്ലോ....)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts