പ്രണയം പൂത്തിറങ്ങുന്ന (കാന്താരി )
This page was generated on May 11, 2024, 7:32 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2015
സംഗീതംഅരുൺ ചൌധരി
ഗാനരചനരവിമേനോന്‍
ഗായകര്‍മഹാദേവൻ ,ജ്യോത്സന രാധാകൃഷ്ണൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: June 21 2015 09:22:50.

പ്രണയം പൂത്തിറങ്ങുന്നൊരാകാശമാകെ
കിനാവിന്റെ താരങ്ങളോ....
കുളിരോലുന്ന പൂങ്കാറ്റു പാടുന്ന പാട്ടിൽ
പ്രേമാർദ്ര രാഗങ്ങളോ....
ആരോമലാൾ പെയ്തിറങ്ങുന്നു നെഞ്ചിൽ
ഈറൻ നിലാവെന്നപോൽ.....
ആലോലമാടുന്നൊരീപ്പൂവുപോലെ
പരാഗങ്ങളേകുന്നു നീ.....
പ്രണയിനി നീ....കുളിരലയായ്...
നിറയുകയായ്....ഹൃദയമിതിൽ...

പ്രണയം പൂത്തിറങ്ങുന്നൊരാകാശമാകെ
കിനാവിന്റെ താരങ്ങളോ....
കുളിരോലുന്ന പൂങ്കാറ്റു പാടുന്ന പാട്ടിൽ
പ്രേമാർദ്ര രാഗങ്ങളോ....

സിന്ദൂരം പെയ്യും മേഘങ്ങൾ
ഏതോ സ്വപ്നംപോൽ വാനിൽ നീങ്ങുമ്പോൾ...(2)
മധുരിതശുഭസംഗീതമായ്....
ഉണരുക സഖി എൻ വീണയിൽ
മധുരിതശുഭസംഗീതമായ്...
ഉണരുക നീ എൻ വീണയിൽ
തിരമാലകൾ തഴുകുന്നൊരീ
പ്രണയത്തിൻ തീരങ്ങളിൽ....
പ്രണയിനി നീ കുളിരലയായ്..
നിറയുകയായ് ഹൃദയമിതിൽ...
പ്രണയം പൂത്തിറങ്ങുന്നൊരാകാശമാകെ
കിനാവിന്റെ താരങ്ങളോ....

രാവിന്റെ ഇരുൾ തേരേറി
മോഹപ്പൂമാരി ചേലിൽ തൂകുമ്പോൾ...(2)
തരളിത സുഖ‌ദാവേശമായ്
നിറയുക സഖി എൻ ജീവനിൽ...
തരളിത സുഖ‌ദാവേശമായ്
നിറയുക നീ എൻ ജീവനിൽ...
അതിലോലമീ ഹൃദയങ്ങളിൽ
അനുരാഗ ചന്ദ്രോദയം...
പ്രണയിനി നീ കുളിരലയായ്....
കുളിരലയായ്....
നിറയുകയായ്....ഹൃദയമിതിൽ...

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts